January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

  “എപ്പോഴും സന്തോഷിക്കുക”

ജോബി ബേബി

എപ്പോഴും സന്തോഷിക്കുക എന്നത്‌ ഏവർക്കും സന്തോഷകരമാണ്.ആർക്കാണ് ദുഃഖം വേണ്ടത്,ആർക്കാണ് വെറുപ്പ് വേണ്ടത്.എല്ലാവർക്കും സന്തോഷം മതി.എല്ലാവർക്കും മറ്റുള്ളവരുടെ സ്നേഹം വേണം.എല്ലാവരെയും സ്നേഹിക്കുന്ന ഒരു സ്വഭാവം വളർത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ദൈവത്തിൽ സന്തോഷിക്കുന്ന അനുഭവം ഉണ്ടാവുകയുള്ളു.തോൽവികൾ വരുമ്പോൾ അതിന്റെ കാരണം കണ്ടുപിടിക്കുന്നെങ്കിൽ വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും.പലരും തോൽവികൾ വരുമ്പോൾ നിരാശപ്പെട്ടുപോകും.ഇതിന്റെ കാരണം കണ്ട് പിടിക്കാനുള്ള പരിശ്രമം വേണം.

കഷ്ടത വരുമ്പോൾ ദൈവം നമ്മെ തള്ളിക്കളഞ്ഞു എന്നു വിചാരിക്കരുത്.കഷ്ടതകളിൽ നിന്നും നന്മ ഉളവാക്കുവാൻ ദൈവത്തിനു സാധിക്കും എന്നുള്ള ജിജ്ഞാസ ആർക്കെല്ലാം ഉണ്ടാകുന്നുവോ അവർക്ക് കൂടുതൽ കൂടുതൽ ഉയരുവാൻ സാധിക്കും.മറ്റുള്ളവരുമായി താതാത്മ്യം പ്രാപിക്കുമ്പോൾ നമ്മുക്ക് നിസ്വാർത്ഥമായി തീരുവാൻ കഴിയും.നമ്മൾ പലപ്പോഴും സ്വാർത്ഥരായി ജീവിക്കും.അത്‌ നാശത്തിലേക്ക് നയിക്കും.അന്യരുടെ സന്തോഷം നമ്മുടെ സന്തോഷമാകണം.അന്യരുടെ തോൽവി നമ്മുടെ തോൽവിയാകണം.അന്യരുടെ ഉയർച്ച നമ്മുടെ ഉയർച്ച.അതാകണം നമ്മുടെ ലക്ഷ്യം.

സെറോട്ടോണിൻ, ഡോപമൈൻ, ഓക്സിടോസിൻ, എൻഡോർഫൈൻസ് എന്നിവയാണ് സന്തോഷത്തിന്റെ ഹോർമോണുകൾ. ഇവ ഓരോന്നുമാണ് നമ്മുടെ സന്തോഷം, പ്രണയം, ആനന്ദം എന്നിവയെ എല്ലാം ഉത്തേജിപ്പിക്കുന്നത്.ഒരു ജോലി ഏറ്റെടുത്താൽ അതിനെ ഭംഗിയായി തീർക്കുക, സ്വയം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ചെറിയ നേട്ടങ്ങളിൽ സന്തോഷിക്കുക… ഇവയാണ് ഡോപമൈൻ ഹോർമോണിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ.ഓക്സിടോസിൻ പ്രണയത്തിന്റെ ഹോർമോണാണ്. ഓമന മൃഗങ്ങൾക്കൊപ്പം കളിക്കുക, കൊച്ചുകുട്ടികളെ ലാളിക്കുക, പ്രിയപ്പെട്ടവരുടെ കൈകൾ കോർത്തു പിടിക്കുക, ആലിംഗനം ചെയ്യുക, നേട്ടങ്ങളിൽ അഭിനന്ദിക്കുക എന്നിവയൊക്കെ ഈ ഹോർമോണിനെ ത്വരിതപ്പെടുത്തും.സെറോടോണിൻ കൂടുതലായി ഉല്പാദിപ്പിക്കാൻ ഏറ്റവും നല്ലത് ചെറിയ വ്യായാമങ്ങളാണ്, സൈക്ലിങ്, നീന്തൽ, നടത്തം, ഇളവെയിൽ കൊള്ളുക, യോഗ ഇവയോക്കെ നല്ലതാണ്.

സന്തോഷത്തോടെ ഇരിക്കാൻ ചില ചെറിയ കാര്യങ്ങൾ മതി. ജീവിത്തിലെ വളരെ ചെറിയ നിമിഷങ്ങളിൽ നിന്ന് നമുക്കത് കണ്ടെത്താം. നമുക്ക് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുന്നത്, കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളെ പറ്റി ചിന്തിക്കുന്നത്, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്, അൽപം സൂര്യപ്രകാശമൊക്കെ ഏൽക്കുന്നത്. ഇഷ്ടഭക്ഷണം കഴിച്ചാൽ, സുഹൃത്തിനൊപ്പം കളിക്കാൻ പോകുന്നത്, നിങ്ങളെ തന്നെ കൂടുതൽ സ്നേഹത്തോടെ പരിചരിക്കുന്നത്. മാറ്റി വച്ച ഒരു ലക്ഷ്യം നേടാനുള്ള ശ്രമം, നമുക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയിലൂടെ വെറുതേ സംസാരിച്ചു നടക്കുന്നത്… ഇവയെല്ലാം സന്തോഷത്തിന്റെ ഹോർമോൺ ശരിയായി പ്രവർത്തിക്കാൻ സഹായിക്കും. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങൾക്കും തിരക്കിനുമിടയിൽ സന്തോഷിക്കാൻ മറക്കേണ്ട…’

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!