ജീനാ ഷൈജു
പാതിവഴിയിൽ പിരിഞു പോയ എത്ര സ്വപ്‌നങ്ങൾ ആണ് നമുക്കൊരൊരുത്തർക്കും ഉള്ളത് ? അത് ചിലപ്പോൾ അവസ്ഥകൾ ,സാഹചര്യങ്ങൾ ഒക്കെ കൊണ്ട് മാറിപ്പൊയതാകാം .പക്ഷെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എത്തി തിരിഞ്ഞു നോക്കുമ്പോൾ ഇത് നമുക്ക് വല്ലാതെ നിരാശ ഉണ്ടാക്കിയെക്കാം …
പക്ഷെ ,ആവശ്യക്കാരനു ഒചിത്യം പാടില്ല എന്ന് പറയുന്നത് പോലെ …ആ ആഗ്രഹങ്ങൾ നിങ്ങള്ക്ക് അത്രമേൽ വിലപ്പെട്ടതാനെങ്കിൽ ,അന്നത്തെക്കാൾ മോശമല്ലാത്ത അവസ്‌ഥയിൽ ആണ് നിങ്ങൾ എങ്കിൽ ,ആ ആഗ്രഹങ്ങളെ പൂർത്തിയാക്കാന്‍ നിങ്ങൾ എന്ത് ചെയ്യുന്നു എന്നത് വിലപ്പെട്ട കാര്യമാണ് .ഒന്നും ചെയ്യാത്ത പക്ഷം ആഗ്രഹങ്ങൾക്ക് അത്ര ആവശ്യകത ഇല്ല എന്ന് ഉറപ്പിച്ചു പറയെണ്ടി വരും .
ഇപ്പോൾ തന്നെ നിങ്ങള്ക്ക് മഞ്ജു വാരിയർ നെ പോലെ ആകാൻ ആഗ്രഹം ഉണ്ട് .. പക്ഷെ അങ്ങനെ ആകാൻ വേണ്ടി നിങ്ങൾ നിങ്ങളുടേതായി ഒന്നും ചെയ്യാതെ ,ഭക്ഷണം ക്രമീകരിക്കാതെ ,വ്യായാമം ചെയ്യാതെ ആസനത്തിൽ വെയിലേൽക്കുന്നതു വരെ കിടന്നു ഉറങ്ങിയാൽ അതിൽ എന്ത് പറയാൻ …
അപ്പോൾ പറഞ്ഞു വന്നതിത്രയെ ഉള്ളു …ആഗ്രഹങ്ങളെ പൂർത്തിയാക്കാൻ നിങ്ങളുടേതായ പരിശ്രമം ഇല്ലെങ്കിൽ അത് പാതി വഴിയിൽ ഉപേക്ഷിക്കാൻ കാരണക്കാർ നിങ്ങൾ തന്നെ ആണ് …
That’s why…
YOUR ENEMY IS YOU ONLY….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ