ജീന ഷൈജു
“വിഗാനെല്ല “- എന്നൊരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?
“പീഡ്മോണ്ട് ” എന്ന ഇറ്റാലിയൻ പ്രവിശ്യയുടെ അധീനതയിൽ വരുന്ന ഒരു ചെറിയ മുനിസിപ്പാലിറ്റി ആണ് വിഗാനെല്ല .
ഇനി എന്താണ് ഈ സ്ഥലത്തിന്റെ പ്രത്യേകത എന്നല്ലേ ???
ഇറ്റലിയുടെ പ്രത്യേക ഭൂഘടന അനുസരിച്ചു ഈ വിഗാനെല്ലയിൽ ഒരു വർഷത്തിൽ 83 ദിവസം ഇവിടെ സൂര്യൻ ഉദിക്കുന്നില്ല .രാവും പകലും അന്ധകാരം .ഇരുട്ടടച്ച മരങ്ങളും ,മുഖംവീർപ്പിച്ച മേഘങ്ങളും ..ആർക്കും ഒന്നിനോടും ആഗ്രഹം തോന്നാത്ത 83 ദിവസങ്ങൾ …
നവംബർ മുതൽ ജനുവരി വരെയാണ് ഈ കാലയളവ് . പതിയെ പതിയെ അവിടുത്തെ ജനങ്ങൾ വിഷാദ രോഗത്തിന് അടിമപ്പെടാൻ തുടങ്ങി .അങ്ങനെ 2006 ൽ അന്നത്തെ ഗവർണറും ,സെനറ്റ് അംഗങ്ങളും കൂടി കൂടിച്ചേർന്നു മലമുകളിൽ സ്റ്റീൽ കണ്ണാടികൾ നിരത്താൻ തീരുമാനിച്ചു .അത് വഴി മലമുകളിൽ വന്നെത്തി നോക്കി പോകുന്ന സൂര്യന്റെ കിരണങ്ങൾ ആ കണ്ണാടിയിൽ തട്ടി ഗ്രാമങ്ങളും ,ചെറിയ പട്ടണങ്ങളുമെല്ലാം പുഞ്ചിരിക്കാൻ തുടങ്ങി .ആളുകൾ ഉത്സാഹപൂർണ്ണരും ,ഊർജ്ജസ്വലരും ആയി .ഇന്നും അവിടെ അങ്ങനെ തന്നെ ആണെന്ന് പറയപ്പെടുന്നു .
ഇതിന്റെ പിന്നിലെ ബുദ്ധി ഒരിക്കലും ശാസ്ത്രീയമല്ല ,മറിച്ചു മാനുഷികമാണെന്ന് ഗവർണർ ഒരിക്കൽ പറഞ്ഞിരുന്നു .ഇരുട്ടും ,തണുപ്പും കൊണ്ട് ദിവസ്സങ്ങളോളം മുറികളിൽ ഒറ്റപ്പെട്ടു പോകാതെ ,ആളുകൾക്ക് ലോകത്തെ അറിയാൻ ആണ് ഇങ്ങനെ ചെയ്തതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ