ജീന ഷൈജു
നീല തിങ്കളാഴ്ചകളോ ….ഇങ്ങനെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ അങ്ങനെ ഒന്നുണ്ട് .
ഓർക്കുന്നുണ്ടോ ? പണ്ട് ഞായറാഴ്ചകളിൽ ദൂരദർശനിൽ ,ദേവാസുരത്തിന്റെയും , മണിച്ചിത്രത്താഴിന്റെയും , ദി കിങ്ങിന്റെയും അപ്പുറം ,ക്ലൈമാക്സ് കഴിയാറാകുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു പടപടപ്പ് …നാളെ രാവിലെ സ്കൂളിൽ പോകണമെന്നുള്ള ഒരങ്കലാപ്പ് …അതാണ് “BLUE- MONDAY phenomenon “,
ഇതിനെ post -holiday sickness എന്നൊക്കെ വിളിക്കാം . മഴക്കാറ് നിറഞ്ഞ തിങ്കളാഴ്ച പ്രഭാതങ്ങളിലും ,home work ചെയ്യാത്ത ദിവസങ്ങളിലും , എന്തിന് വരാനിരിക്കുന്ന stress കൂടിയ ഒരു ഓഫീസ് ദിവസം പോലും ഈ blue – monday effect ഉണ്ടാക്കാം . 2004 ൽ ക്ലിഫ് അർനാൽ എന്ന സൈക്കോളജിറ്റ് ആയിരുന്നു ഈ പദം ആദ്യമായി ഉപയോഗിച്ചത് .
പാശ്ചാത്യ രാജ്യങ്ങളിൽ ഇതിന്റെ വേറെ ഒരു പകർപ്പായ SAD (seasonal affective disorder)ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് .ഇത് തിങ്കളാഴ്ചകളിൽ മാത്രമല്ല ,മറിച്ചു ഒരു വസന്തകാലത്തിന്റെ ഒടുക്കം മുതൽ അടുത്ത വസന്തത്തിന്റെ തുടക്കം വരെ (ശൈത്യകാലത്ത് ) ഈ രോഗം യുവാക്കളിൽ സജീവമായി കാണപ്പെടുന്നു . ഇതിനു കാരണം പ്രകാശം നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിച്ചു “സെറാടോണിൻ “എന്ന ഹോർമോൺ ഉത്പാദിപ്പിക്കുകയും അത് നമ്മെ ഉന്മേഷവാന്മാർ ആക്കുകയും ചെയ്യുമ്പോൾ ഇരുട്ടിന്റെ പ്രഭാവം കൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന “മേലടോനിൻ ” ഒരു വ്യക്തിയെ മടിയനും ,അലസനും ,ഉറക്കപ്രേമിയും ഒക്കെ ആക്കുന്നു . ഇതാണ് പ്രകാശമില്ലാത്ത പ്രഭാതങ്ങളിൽ , മേലടോനിൻ മൂലം ഡിപ്രെഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് കാരണമാകുന്നത് .
ഇത് ചിലപ്പോൾ ഒരു മിഥ്യാ ബോധമോ ,പൗരാണിക ചിന്താഗതിയോ ഒക്കെ ആവാം . യഥാർത്ഥത്തിൽ ഒരു ദിവസം എങ്ങിനെ ഞാനോ നിങ്ങളോ ആരാകുമെന്നോ ?എന്താകുമെന്നോ തീരുമാനിക്കും ?
സാധ്യമല്ലാത്തവ തന്നെ …
So..
Believe in u nd wait for the miracle💐💐
– [ ]
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ