ജീന ഷൈജു
“subject singular “ആകുമ്പോൾ “auxilary verb ” “is “- ചേർക്കണം എന്ന് പറയാൻ എഴുന്നേറ്റ എട്ടാം തരക്കാരിയുടെ ക്രീം കളർ യൂണിഫോം പാവാടയിൽ ചുവന്ന, ഇന്ത്യയുടെ ഭൂപടം .അന്ന് ബാക്ക് ബെഞ്ചിൽ ഇരുന്ന സകല ആൺകുട്ടികളും ചിരിച്ചു …പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ അത് പറഞ്ഞു അവളെ കളിയാക്കി .നാണക്കേട് കൊണ്ട് ആ വർഷം പഠിത്തത്തിൽ അവളുടെ ശ്രദ്ധ കുറഞ്ഞു ..അടുത്ത വർഷം സ്കൂൾ മാറി …ഞാനല്ല ..എന്നെ പോലെ ഒരായിരം പെൺകുട്ടികൾക്ക് സംഭവിച്ചേക്കാവുന്ന ചോപ്പ് ദിനങ്ങളുടെ കഥ ….
നിങ്ങൾ മാസത്തിൽ ഒരിക്കൽ റേഷൻ കടയിൽ പോകില്ലേ ? ,പെൻഷൻ മേടിക്കാറില്ലേ ? കറന്റു ബില്ലും വെള്ളത്തിന്റെ തുകയും അടക്കുമോ ആവോ ?night duty ചെയ്യാറില്ലേ ?…ഇത്രയേ ഉള്ളു ഈ ആർത്തവവും ,പക്ഷെ അത് പറയാൻ ഒളിയും മറയും വേണമത്രേ .ഒരു തലമുറയ്ക്ക് ജന്മം കൊടുക്കാൻ പ്രകൃതി തന്നെ അവളുടെ ശരീരത്തെ ഒരുക്കുന്നു അവൻ അങ്ങനെ ആണ് സ്ത്രീയെ പടച്ചത് .
ഈ വിഷയത്തിന്റെ അടിസ്ഥാനം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം . പെങ്ങൾ ഒരു ദിവസം സ്കൂൾ മുടങ്ങിയതിന്റെ കാരണം പ്രായപൂർത്തിയായ അവളുടെ സഹോദരൻ ചോദിക്കുമ്പോൾ ഞാൻ ഉൾപ്പെടുന്ന ഓരോ അമ്മയ്ക്കും പറഞ്ഞു കൊടുക്കാൻ പറ്റണം , അവൾക്കു periods ആയതു കൊണ്ട് വയറുവേദന ആയതിനാൽ വന്നില്ല എന്ന് ,അങ്ങനെ വരുമ്പോൾ ഒരു പെൺകുട്ടിയുടെയും പാവാട പിറകിലെ ചോപ്പ് നിറം കണ്ട് അവൻ ചിരിക്കില്ല .
കൂടെ ജോലി ചെയ്യുന്ന ഒരു പെണ്സുഹൃത്തിനു ഇങ്ങനെ പറ്റിയാൽ ജാള്യതയില്ലാതെ നിങ്ങളിൽ എത്ര പേർക്കു ഇതിനെ കൈകാര്യം ചെയ്യാൻ പറ്റും ?ഒരു ബ്രായുടെ സ്ട്രിപ്പ് പുറത്തു കണ്ടാലോ ,പാന്റിന്റെ വള്ളി തൂങ്ങിക്കിടന്നാലോ നിങ്ങളിൽ എത്ര പേർ അതവരോട് പറയും ?നാണത്തിന്റെ മറയില്ലാതെ ഇന്നും എത്രപേർക്ക് തിരക്കുള്ള സൂപ്പർമാർക്കെറ്റിൽ നിന്ന് ഒരു വലിയ പാക്കറ്റ് പാഡ് മേടിച്ചിറങ്ങാൻ പറ്റും ??
100 ൽ ഒരു 10 പേർ …ഉണ്ടാവും .നിങ്ങളുടെ അമ്മയ്ക്കും ,ഭാര്യക്കും ,മകൾക്കും ,സഹോദരിക്കും ഒക്കെ ഉള്ളതല്ലേ ..പിന്നെ ഒരു നല്ല സുഹൃത്തിനോട് എന്ത് കൊണ്ട് പറഞ്ഞു കൂടാ …(അയാൾ അങ്ങനെ പറഞ്ഞു എന്ന് കരുതി ചാടിക്കേറി പ്രതികരിക്കരുത് പെൺകുട്ടികളെ ..ആദ്യം ധ്വനി മനസ്സിലാക്കൂ )
പെണ്ണെ ,,,നിന്റെ “നാണം ” -shame ആണ് പ്രശ്നം.എന്തിനിത്ര നാണിക്കാൻ ?ഇതൊക്കെ സൃഷ്ടിയുടെ ആരംഭം മുതൽ ഉള്ള യാഥാർഥ്യങ്ങൾ ആണ് .പുരപ്പുറത്തു കയറി കൊട്ടി ഘോഷിക്കണം എന്നല്ല …ഈ കാല ചക്രത്തിന്റെ നിയമത്തെ അംഗീകരിക്കൂ …നീ തന്നെ ആണ് ,ചെറുപ്പം മുതൽ “അവൾക്ക് “പറഞ്ഞു കൊടുക്കുന്നത് …പുറത്തിറങ്ങരുത് ,അനങ്ങരുത് ,തിരിയരുത് ,ആരോടും മിണ്ടരുത് ..അതിലുപരി അവളെ ഏഴുദിവസം അശുദ്ധയാക്കി വെക്കുന്നത് …
കാലം മാറി …ചില മനുഷ്യര് മാത്രം ഇപ്പഴും കഴിഞ്ഞു പോയ നൂററാണ്ടിൽ തന്നെ ആണ് …ആണും പെണ്ണും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു …
വരൂ ..മാറ്റങ്ങളെ മാതൃകയാക്കാം …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ