ജീന ഷൈജു
ഞാൻ പറയും അതെ ..
എന്റെ മകൻ പറയും അതെ …
നമ്മുടെ ചുറ്റുമുള്ളവർ അവരെ “എടാ കരഞ്ഞു ” എന്നൊക്കെ കളിയാക്കി വിളിക്കുമെങ്കിലും ആംഗലേയ ഭാഷക്കാർ അവരെ “cry baby “എന്നും , മാനസിക വിദഗ്ദർ അവരെ “emotionaly unstable “. എന്നും പറയും .
ശരിക്കും പറഞ്ഞാൽ അങ്ങനെ പെട്ടന്ന് കരയുന്നത് തെറ്റാണോ ?
ഒരു നാണയത്തിനു രണ്ടു വശങ്ങൾ ഉണ്ടെന്നത് പോലെ ,വളർന്നു വരുന്ന ഒരു കുട്ടി തന്റെ മാനസിക ബലഹീനതകൾ കൊണ്ട് പെട്ടന്ന് കരയുമ്പോൾ അവനെ ഭൂരിഭാഗം കൂട്ടുകാർ ഒറ്റപ്പെടുത്തുകയും ,കളിയാക്കുകയും ചെയ്യാം ( ബലഹീനത അറിഞ്ഞു കൂടെ നിക്കുന്ന കൂട്ടുകാർ ഇല്ല എന്നല്ല ).അതവന്റെ മാനസിക ,സാമൂഹിക വളർച്ചയെ ബാധിച്ചേക്കാം .അതെ സമയം തന്നെ ചിരി എന്ന പോലെ എപ്പഴും തോന്നാവുന്ന ഒരു വികാരമാണ് കരച്ചിൽ എന്ന് കരുതിയാൽ ഇതത്ര തല പോകുന്ന സംഭവം അല്ല .മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ കാഴ്ചപ്പാട് പോലെ ഇരിക്കും.
പക്ഷെ ഈ കരച്ചിലിനെ ,താൻ തെറ്റായിരുന്നിട്ടും തന്റെ പക്ഷം ശരിയാണെന്നു മാലോകരെ വിശ്വസിപ്പിക്കാൻ വേണ്ടി വിനിയോഗിക്കുമ്പോഴാണ് അത് തെറ്റാവുന്നത് .ഒരു സിനിമ കണ്ട് ഒരു വ്യക്തി കരയുമ്പോൾ “ബക്കറ്റ് വേണോ “എന്ന് ചോദിക്കുന്നതിൽ അല്ല ,അത് ആ സംവിധായകന്റെ വിജയമാണ് എന്നത് പോലെ , വ്യക്തിയുടെ മാനസികാവസ്ഥയും പരിഗണിക്കേണ്ടിയിരിക്കുന്നു .അത് കൊണ്ട് തന്നെ ആണ് “ആകാശദൂത് “എന്ന സിനിമ കണ്ടാൽ കരയാത്തവർ ചുരുക്കമാണ് എന്ന് പറയുന്നത് .
ചിരിക്കുന്നത് പോലെ തന്നെ ,അന്യന്റെ സങ്കടത്തിലോ ,മറ്റൊരാളെ കേൾക്കുമ്പോഴോ ഒക്കെ നമ്മുടെ മക്കളും കരയട്ടെന്ന് ….
സന്തോഷം മാത്രമല്ല ,സങ്കടവും എന്താണെന്ന് കൂടെ അവർ അറിയട്ടെ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ