ജീന ഷൈജു
ഇതിപ്പോ എന്താ ഇത്ര പറയാൻ അല്ലെ ?ഇന്നത്തെ കാലത്തു ഏതു കുട്ടിയാണ് സ്‌ട്രോങ് അല്ലാത്തത് ?പണ്ടൊക്കെ വീട്ടിൽ അപ്പനും അമ്മയും സംസാരിക്കുമ്പോൾ ഇടക്ക് നമ്മൾ എന്തേലും പറഞ്ഞാൽ “കൊച്ചു വായിൽ വലിയ വർത്തമാനം വേണ്ട” എന്ന് പറയുമായിരുന്നു.പഠിത്തമൊക്കെ കഴിഞ്ഞു ജോലി കിട്ടിയിട്ടും ഈ ചടങ്ങിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല .വോട്ടവകാശം എന്നപോലെ അഭിപ്രായം പറയാനും പ്രായം ഉണ്ടോ ? അറിയില്ല ..
പക്ഷെ ഒന്നറിയാം ,അങ്ങനെ പണ്ട് കുട്ടിക്കാലത്തു അഭിപ്രായം പറഞ്ഞവരെ നിഷേധി എന്നും ,അഹങ്കാരി എന്നുമൊക്കെ ഓമനപ്പേര് നൽകി വിളിച്ചിരുന്നു .എന്നാൽ നമ്മുടെ ഒക്കെ വാക്കിന് വില കല്പിച്ചതു കല്യാണം കഴിഞ്ഞ ശേഷമാണ് ,അപ്പോൾ കല്യാണം ആണോ അഭിപ്രായം പറയാനുള്ള പ്രായപരിധി ?അറിയില്ല …
ഈ മനുഷ്യന് ഒരു സ്വഭാവ ദൂഷ്യം ഉണ്ട് ,തിരിച്ചു പ്രതികരിക്കില്ല എന്നറിയാവുന്നവരുടെ തലയിൽ കയറിയിരുന്നു ചെവി കടിക്കും .അത് കൊണ്ടാണ് ,തിരിച്ചു തല്ലില്ല എന്ന ഉറപ്പിന്റെ ബലത്തിൽ ,ഒരു കൊച്ചു കുട്ടിയെ തല്ലി തീർക്കുന്നത്,അതെ സമയം തന്റെ ഒപ്പം ശാരീരിക ബലം ഉള്ള ഒരാളെ ഒന്ന് തല്ലി നോക്കട്ടെ …അത് ചെയ്യില്ല .ഈ അഭിപ്രായം പറച്ചിലും ഇതുപോലെ ഒക്കെ തന്നെ .ഒരു കൊച്ചു കുട്ടിയുടെ അഭിപ്രായം എന്ത് കേൾക്കാൻ ..എന്ന ഒരു തോന്നൽ ,ഈഗോ എന്നൊക്കെ വേണേൽ അതിനെ പറയാം .
പക്ഷെ ഒരാൾ കരുതുന്നു ,എനിക്ക് വില തരുന്നുണ്ട് എന്ന ഒരു കുട്ടിയുടെ മനസ്സിലെ തോന്നലിനു നമ്മുടെ ആ ഈഗോയെക്കാൾ വിലയുണ്ട് .അത് ആ കുട്ടിയിലെ വ്യക്തിയെ മറ്റൊരാളുടെ മുന്നിൽ സ്വന്തം അഭിപ്രായത്തിൽ കാലൂന്നിയുറച്ചു നില്ക്കാൻ സഹായിക്കും…പക്ഷെ ഞാൻ പിടിച്ച മുയലിനു 10 ചെവി എന്ന നിലപാടിലേക്ക് ആകുട്ടി പോകാനും പാടില്ല …ചില ആളുകൾ ഇല്ലേ …അവർ “ചന്ദ്രൻ കറുത്തത് “ആണെന്ന് പറഞ്ഞാൽ നമ്മൾ സമ്മതിച്ചു കൊടുത്തേക്കണം,അല്ലേൽ വാക്ചാതുര്യം കൊണ്ട് നമ്മളെ തോൽപ്പിക്കും..അത് രണ്ടു വട്ടം ഏതു വ്യക്തിയും കേട്ടിരിക്കും ..പക്ഷെ മൂന്നാമത് പ്രതികരിക്കും.
അങ്ങനെ ആകാതെ ഇരിക്കാൻ കുട്ടിയുടെ അഭിപ്രായം പൂർണമായി സ്വീകരിക്കുകയും ,എന്നാൽ തിരസ്കരിക്കുകയും ചെയ്യാതെ …ശരിയായ തീരുമാനങ്ങളുടെ കാര്യ കാരണങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുക.അതിന്റെ ഗുണങ്ങളും ,അതിടൊപ്പം ദൂഷ്യങ്ങളും കാട്ടിക്കൊടുക്കുക …
വ്യത്യസ്ത ചിന്തകളുള്ള …
മൂർച്ചയേറിയ ,
ശരിയിൽ ഉറച്ചു നിൽക്കുന്ന ,
തെറ്റിനെ അംഗീകരിക്കുന്ന
ഒരു തലമുറയെ വാർത്തെടുക്കാം ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ