ജീന ഷൈജു
നാളുകൾക്ക് ശേഷം ഇന്നലെയാണ് എനിക്ക് ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് …പിറ്റേന്ന് ജോലിക്കു പോകാൻ വേണ്ടി തലേന്ന് എവിടെ നിന്നോ കിട്ടിയ നമ്പർ വെച്ച് ഞാൻ എന്റെ collegue നെ വിളിച്ചു …
“ചേച്ചി ,നാളെ എപ്പഴാണ് പോകുന്നത് ..ഞാനും ഉണ്ടാവും പോകാൻ “- വലിയ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു .
“അതെ – താൻ കൂടെ ഒക്കെ പോന്നോളൂ , പക്ഷെ എന്നെ ചേച്ചി എന്ന് വിളിക്കരുത് പ്ലീസ് …”- മറുതലക്കൽ നിന്നുള്ള മറുപടി ഇതായിരുന്നു .
ആശിച്ച ജോലിയിൽ ആദ്യത്തെ വെള്ളി വീണു ….
ലിപ്സ്റ്റിക് കൂട്ടി ,ഫൌണ്ടേഷൻ കുറച്ചു …കിടുക്കാച്ചി ഡ്രെസ്സിൽ ഞാൻ രാവിലെ ഓഫീസിൽ എത്തി ….ആദ്യ ദിവസം ആയതിനാൽ എന്നിൽ ചെറിയ വെപ്രാളം ഒക്കെ ഉണ്ടായിരുന്നെങ്കിലും പിടി വിടാതെ ഞാൻ എന്നെ മുറുക്കെ പിടിച്ചു .എന്റെ മുടിയുടെ കളർ കണ്ടിട്ടാവണം എതിർ വശത്തെ ക്യാബിനിൽ ഇരുന്ന മുടി നരച്ച ചേച്ചി കണ്ണുരുട്ടി എന്നെ നോക്കി .ടോപ്പിന്റെ ഇറക്കം കുറഞ്ഞു വയർ കണ്ടത് കൊണ്ടാണ് പിന്നിലിരുന്ന മെലിഞ്ഞിട്ടല്ലാത്ത ചേച്ചി നോക്കിയത് എന്നെനിക്ക് ആദ്യം മനസ്സിലായില്ല …ടൈപ്പ് ചെയ്തു കൊണ്ടിരുന്ന എന്റെ കൈ വിരലുകൾക്ക് ഭംഗി കൂടിയിട്ടാണോ എന്നറിയില്ല അരികിലൂടെ നടന്നു പോയ അമ്മച്ചി എന്നെ തുറിച്ചു നോക്കി ….
പണിയെത്ര അറിഞ്ഞാലും പുതുഅടുക്കളയിൽ നമ്മളും പുതുതാണല്ലോ …ഡെസ്ക്ടോപ്പ് സ്‌ക്രീനിൽ നോക്കി വായും പൊളിച്ചിരിക്കുന്ന എന്നെ കണ്ടിട്ട് പലരും എന്നെ കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോന്നി .അടുത്തിരുന്ന സ്ത്രീ ജനങ്ങൾ എല്ലാം അവൾക്കിതു തന്നെ വേണം എന്ന് പറഞ്ഞു തിരിഞ്ഞിരിക്കും പോലെ …
തെല്ലൊരു നേരം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ (ഞാൻ ഇരിക്കുന്നതിടത്ത് നിന്ന് ഏഴാമത്തെ ക്യാബിനിൽ ഇരുന്ന ആൾ )എന്റെ അടുത്ത് വന്നിട്ടെന്നോട് പറഞ്ഞു ..
“അതെ ..ആദ്യ ദിവസത്തിന്റെ സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ ഉണ്ടാവും ..അതൊന്നും കാര്യമാക്കണ്ട ..പതുക്കെ പതുക്കെ എല്ലാം പഠിച്ചോളും ..ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു”
മരുഭൂമിയിൽ മഴ പെയ്താൽ എങ്ങനെയുണ്ടാവുമെന്നു എനിക്ക് അപ്പൊ മനസ്സിലായി …
ഇപ്പോൾ നിങ്ങള്ക്ക് തോന്നും ,അവൻ ഉറപ്പായിട്ടും ഒരു കോഴി ആവും എന്ന് ..
കോഴിയായാലും ,കൊക്കായാലും എന്നെ പ്രതിസന്ധിയിൽ ഒരു വാക്കുകൊണ്ട് എങ്കിലും സഹായിച്ച അയാൾ എന്റെ ഒരു സുഹൃത്ത് തന്നെ ആണ് .
പക്ഷെ ഇന്നലെ കൊണ്ട് ഒരു കാര്യം വീണ്ടും ഉറപ്പായി ..
“ഒരു പെണ്ണിന്റെ ശത്രു എന്നും പെണ്ണ് തന്നെയാണ് -മറിച് അതൊരാണല്ല “
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ