ജീന ഷൈജു
“ഞാൻ നിന്നെ ഒൻപതു മാസം ചുമന്നാണ് പെറ്റത് “…..അത് നീ മറക്കണ്ട !!!
ഞാൻ ഉൾപ്പെടുന്ന എല്ലാ അമ്മമാരുടെയും മരണമാസ് ഡയലോഗ് ആണ് …പക്ഷെ പെറ്റത് കൊണ്ട് മാത്രമോ , വളർത്തിയത് കൊണ്ട് മാത്രമോ ആരും അമ്മ ആകുന്നില്ല….
പോറ്റിയ കഥ ഒരിക്കലും പറയാത്ത ഒരാൾ എല്ലാ വീട്ടിലും ഉണ്ട് ….കരുതലിന്റെ ഗർഭം ആയുഷ്ക്കാലം മുഴുവൻ ചുമക്കുന്ന മുരടനായ, ആരും അറിയാതെ പോകുന്ന ഒരു മനുഷ്യൻ .
പകലന്തിയോളം പണിയെടുത്ത് , തളർന്നവശനായി വരുന്ന ആ ആളിനെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അയാൾ വിവശനാകും . പണ്ടത്തെ പോലെ വശ്യത കാണില്ല അയാളുടെ കണ്ണുകൾക്ക് . ജരാനരകൾ ബാധിച്ചിട്ടുണ്ടാവും . എങ്കിലും അയാളുടെ സ്നേഹത്തിന്റെ ആക്കത്തിന് ഒരു മാറ്റവും വന്നിട്ടുണ്ടാവില്ല . അയാളുടെ പേരാണ് അച്ഛൻ …
ശാരീരിക സമ്മർദ്ദത്തെക്കാൾ പതിന്മടങ്ങാന് മാനസിക സമ്മർദം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയോടൊപ്പം അവളുടെ പുരുഷനെ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും . തോളിലെ ഭാണ്ഡത്തിന് ഭാരം കൂടുതൽ ഉള്ളത് കൊണ്ടാവാം അയാൾ പലപ്പോഴും ചിരിക്കാൻ മറന്നു പോയത് .
ഒരു നോട്ടം കൊണ്ട് ശാസനയും ലാളനയും ഒരു പോലെ തരുന്ന തണൽ വൃക്ഷമാണ് അച്ഛൻ .പകലത്തെ അടിയുടെ ചൂടാറ്റിയിടുന്ന സന്ധ്യകളിലെ ആ സ്നേഹപ്പൊതികൾ ഇന്നും മറക്കാൻ കഴിയുന്നില്ല .അമ്മ “വേണ്ട” എന്ന് പറയുമ്പോഴും “വേണം “എന്ന് പറയാതെ പറഞ്ഞിരുന്ന ആ ആൾ അച്ഛൻ ആയിരുന്നു .
സ്വയം പടർന്നു പന്തലിച്ചു ,വെയിലേറ്റു തളർന്നു തന്നെ ആശ്രയിക്കുന്നവർക്കു തണലേകുന്ന വട വൃക്ഷം ….എന്റെ അച്ഛൻ ….
അത് കൊണ്ടാവാം ,
“വായിച്ചതിൽ എറ്റവും നല്ല പുസ്തകം “അമ്മ ” ആണെങ്കിലും …
അത് വായിക്കാനുള്ള വെളിച്ചം പകർന്നു തന്നത്
“അച്ഛൻ” ആണെന്ന് പറയുന്നത് …
Happy Fathers day …..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ