ജീന ഷൈജു
27 വർഷത്തിന് ശേഷം …കഴിഞ്ഞ ഒരു ദിവസം എന്റെ ഒരു സുഹൃത്തിനെ മുഖ പുസ്തകത്തിൽ കണ്ടെത്തി …വിരിഞ്ഞ കണ്ണുകൾ ഉള്ള ..ഇടതൂർന്ന മുടിയിഴകൾ ഉള്ള …മോണ കാട്ടിചിരിക്കുന്ന ഒരുവെളുത്ത സുന്ദരിയായിരുന്നു അവൾ ….അവളുടെ ചിലങ്ക കെട്ടിയാടിയിരുന്ന കാലുകളുടെ മാസ്മരികത എനിക്കെന്നല്ല …കോളേജിന്റെ ഇടനാഴികൾക്കു പോലും ഇന്നും സുപരിചിതമാണ് …
കാലവും സാഹചര്യങ്ങളും അവളുടെ കാന്തി കവർന്നെടുത്തിരിക്കുന്നു …കൃശഗാത്രയായ ഒരു മധ്യവയസ്‌ക …ഞാൻ അവളോട് ചോദിച്ചു …എവിടെയായിരുന്നു ഇത്രയും നാൾ എന്ന് …മുഖത്തൊരു ചിരി പടർത്തിക്കൊണ്ട് അവൾ എന്നോട് പറഞ്ഞു “തുറങ്കലിൽ “-. …
പറഞ്ഞത് മനസ്സിലാകാത്ത എന്റെ മുഖം നോക്കി അവള്പറഞ്ഞു …വിവാഹത്തിന്റെ തുറങ്കലിൽ ,ബന്ധത്തിന്റെ ചങല കൊണ്ട് ,കുടുംബത്തിന്റെ താഴിട്ടു അയാൾ എന്നെ പൂട്ടിയിരിക്കുവായിരുന്നു എന്ന് ….
വിണ്ടും അവൾ തുടർന്നു …അയാളേക്കാൾ സൗന്ദര്യം കൂടിയത് കൊണ്ട് …കല്യാണത്തിന്റെ ആദ്യനാളുകളിൽ അയാൾ എന്നെ നിറം മങ്ങിയ ചുവരുള്ള മുറിയിൽ അടച്ചിട്ടു ജോലിക്കു പോയിരുന്നു ….കാലം പോകെ …അയാളെന്റെ വയറ്റിൽ വളർന്ന കുഞ്ഞിന്റെ …അത് ജനിച്ചപ്പോൾ നിറം കുറവായതു കൊണ്ട് അതിന്റെ ഉറവ തേടി പോകുമായിരുന്നു ….
മകൻ പറക്ക മുറ്റിയപ്പോൾ ,ജീവിതം മുരടിച്ചു തുടങ്ങിയപ്പോൾ ,പാതിയിൽ ഉപേക്ഷിച്ച പഠിത്തം …ജോലി … തുടർന്നോട്ടെന്ന് ചോദിച്ചപ്പോൾ ,വല്ലവന്റെ മകനെ നോക്കുന്നതിനു ഞാൻ നിനക്ക് ശമ്പളം തന്നോളാം …എന്നായിരുന്നു അയാളുടെ മറുപടി ….
ദീർഘനിശ്വാസം എടുത്തിട്ട് ,അവൾ എന്നോട് പറഞ്ഞു ….”
ഇന്ന് ഞാൻ സ്വതന്ത്ര ആണ് ജീനാ ….16 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ നിന്ന് ,പരോളിൽ അല്ല …എന്നെന്നെക്കുമായി എനിക്ക് മോചനം ലഭിച്ചിരിക്കുന്നു ….അയാൾ മരിച്ചു ,,മകൻ ഉപരി പഠനത്തിന് പോയി ….ഒരു വലിയ വീട്ടിൽ ഞാൻ തനിയെ ….ജീവിതത്തിന്റെ സായാഹ്നത്തിൽ ,എന്നിലെ ചില്ലകളെ ഞാൻ വാടാൻ അനുവദികുന്നില്ല ..ഈ വെള്ളിയാഴ്ച്ച എന്റെ അരങ്ങേറ്റമാണ്”- നീ വരണം ” എന്ന്
“She don’t want to be saved…
She need to be found and appreciated,
for exactly who she was…..”
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ