ജീന ഷൈജു
ജോലി കഴിഞ്ഞു നന്നേ തളർന്നിരുന്ന അയാൾ സോഫയിൽ നിവർന്നു കിടന്നു . രാവിലെ മുതൽ ബോസ്സിനോടും , സബോർഡിനേറ്റ്സിനോടും ഒക്കെ കയർത്തു അയാൾക്ക് തലയ്ക്കു കറക്കം പിടിച്ചിരുന്നു . “എന്നെ ആരും വിളിച്ചേക്കരുത് , ശല്യപ്പെടുത്തരുത് ..” എന്നൊക്കെ കയർത്തു പറഞ്ഞിട്ട് അയാൾ വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള തലയിണയിൽ മെല്ലെ ചാഞ്ഞു കിടന്നു .
online ക്ലാസ്സിന്റെ ക്ഷീണം തീർക്കാനെന്നോണം കുട്ടികൾ നാലുപാടും ഓടുന്നുണ്ടായിരുന്നു . അവരുടെ കാല് തട്ടി പന്ത് കതകിന്റെ മുതുകത്തു പലതവണ വലിയ അലമുറയോടുകൂടി തല തല്ലി ചത്തു .അപ്പോഴെല്ലാം പാതി മയക്കത്തിൽ അയാൾ അലറി ” നിന്നോടൊക്കെ അല്ലേടാ പറഞ്ഞത് ശബ്ദമുണ്ടാക്കരുതെന്നു “- “ഇനി ഞാൻ എഴുത്തെറ്റാൽ മേലും കീഴും നോക്കില്ല …അടിച്ചു ഞാൻ കൊല്ലും നോക്കിക്കോ “എന്നൊക്കെ പതിഞ്ഞ ശബ്ദത്തിൽ അയാൾ കുറെ തവണ പുലമ്പി .
ജോലിയില്ലാത്ത പാതിയായവൾ പതിയെ സോഫയുടെ പാതിയിൽ ഇരുപ്പുറപ്പിച്ചു . അയാളുടെ ഷൂസ് ഊരി , ടൈ അഴിച്ചു വിട്ടു …അയാൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ചായയിൽ സ്നേഹം കലർത്തി അവൾ പതിയെ അയാൾക്ക് നേരെ നീട്ടി .”നിന്റെ ഒരു ചായ ..ഒറ്റത്തട്ടിൽ ചായക്കോപ്പ അവളുടെ മുഖത്തുരുമ്മി നിലംപതിച്ചു ….
“കൂടുതൽ ഒന്നും വേണ്ട ..കുറച്ചു നേരം എനിക്ക് വേണ്ടി നിങ്ങള്ക്ക് ചിലവഴിച്ചു കൂടെ ?”
“നിനക്കിതു 4നേരം വെട്ടി വിഴുങ്ങി വീട്ടിലിരുന്നു പറഞ്ഞാൽ മതിയല്ലോ ..പകലന്തിയോളം പട്ടിയെ പോലെ പണിയെടുത്തു വരുന്നതിന്റെ വേദന നിനക്ക് മനസ്സിലാകില്ല “
അവൾ ഒന്നും പറയാതെ അടുക്കളയിലേക്കു തിരിച്ചു പോയി , വീണ്ടും പാത്രങ്ങളോട് മല്ലടിച്ചു തുടങ്ങി.സമയം പതിയെ ഇഴഞ്ഞു നീങ്ങി ..ഇതിനിടയിൽ കുട്ടികൾ വലിയ ശബ്ദത്തിൽ ടീവി ഓൺ ആക്കുകയും ,വാതിൽ വലിച്ചടക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു .
പൊടുന്നനെ അയാളുടെ ഫോൺ ചിലച്ചു ,
shyam calling ….
“ഇവനെന്തിനാണ് പോലും ഇപ്പൊൾ വിളിക്കുന്നത് ?”- എന്ന് മനസ്സിൽ ഓർത്തു കൊണ്ട് അയാൾ ഫോൺ ചെവിയോടടുപ്പിച്ചു .
“ഹലോ മിഥുൻ “
എന്താണ് മാൻ പരിപാടി …
നാളെ ഞായറാഴ്ചയല്ലേ …ഡ്യൂട്ടി ഇല്ലല്ലോ
ചുമ്മാതെ ഇന്ന് ഒന്ന് പുറത്തു പോയാലോ …
ഒരു ബാച്‌ലർ കറക്കം …
എന്തുതോന്നുന്നു ??
ടാ ..ശ്യാം പറഞ്ഞോ …നീ പറ എപ്പഴാണ് വരേണ്ടിയതെന്നു ??..ഞാൻ റെഡി …
ശ്യാം : ഞാൻ നിന്റെ വീടിന് മുന്നിലുണ്ട് …നീ വേഗം റെഡി ആയി വായോ …
മിഥുൻ : 2മിനിറ്റ് …ഞാൻ എത്തി ….
പുകച്ചുരുളുകൾ തുപ്പിക്കൊണ്ട് ആ ഇരുകാലി വാഹനം ..ആ ബാച്ചിലേഴ്‌സ് നെ കൊണ്ട് ദൂരെ എങ്ങോ ഊളിയിട്ടു പറന്നു ….
ഇനി നിങ്ങൾ പറയൂ ഇതിൽ ആർക്കാണ് ക്വാളിറ്റി ടൈം കിട്ടിയത് …ഉറപ്പായും സുഹൃത്തിന് അല്ലെ …
ഒന്നോർത്തോളൂ ,,,
സമയത്തിന്റെ
തൂക്കമല്ല …
മികവാണ് മുഖ്യം ….
എപ്പോഴെങ്കിലും അല്ല …
അത് വേണ്ടുന്നപ്പോൾ ..
അതിന്റെ ക്വാളിറ്റിയോടെ …
പ്രീയമുള്ളവർക്കു കൊടുക്കൂ ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ