ജീന ഷൈജു
ആൾക്കൂട്ടത്തിൽ തനിയെ ആയി പോയ മനുഷ്യരെ കണ്ടിട്ടുണ്ടോ ? ഇനി കണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ ?( ഐ വി ശശി സാറിന്റെ സിനിമ കണ്ടിട്ടുണ്ടോ എന്നല്ല ). അത് തീർച്ചയായും ഇന്നത്തെ ലോകത്തിൽ മിക്കവരും കാണാതെ പോകുന്ന ഒന്നാണ് . പലപ്പോഴും നമ്മളിൽ ചിലരെങ്കിലും അനുഭവിച്ചിട്ടുള്ളതാണ് , ജോലി സ്ഥലത്തും , കല്യാണ വീട്ടിലോ , എന്തിനു സ്വന്തം ഭവനത്തിൽ പോലും ഒറ്റപ്പെടൽ അനുഭവിച്ചവർ വിരളമല്ല .
എപ്പോഴെങ്കിലും നമ്മൾ ചോദിക്കുന്നതിന് മറുപടി പറയാത്ത മനുഷ്യരെ കണ്ടിട്ടുണ്ടോ ?.. അടുത്തിടെ ഞാൻ ചോദിക്കുന്നതിനു മറുപടി പറയാത്ത ഒരു വ്യക്തിയെ ഞാൻ കണ്ടു .പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് .. അങ്ങനെ അവർ മറുപടി പറയാത്തതിന്റെ കാരണം നമ്മൾ ചോദിക്കുന്ന ചോദ്യത്തിൽ കഴമ്പില്ലാത്തത് കൊണ്ടാണോ ,അതോ നമ്മളോട് മറുപടി പറയാൻ അവർക്കു താല്പര്യം ഇല്ലാത്തതാണോ എന്ന് …
എന്ത് തന്നെ ആയിരുന്നാലും , അങ്ങനെ ഉള്ള ഒറ്റപ്പെടലുകൾ , ഒറ്റപ്പെടുത്തലുകൾ ഒരാളുടെ വ്യക്തിത്വത്തെ വല്ലാതെ ബാധിക്കുമെന്നതു സത്യം ..പിന്നെ ഭൂമി കുലുങ്ങിയാൽ പോലും അത് ബാധിക്കില്ല എന്ന മനസ്സുറപ്പുള്ളവർക്കു പ്രശ്നമില്ല …പക്ഷെ ഇമോഷണലി വീക്ക് ആയവർക്ക് അത് മാനസിക സമ്മർദ്ദം ഉണ്ടാക്കും എന്നത് സത്യം …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ