November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ശിശുദിനം – നവംബർ 14

ജീന ഷൈജു

ആകുലതകളും ,സമ്മർദ്ദങ്ങളും ഇല്ലാത്ത കുട്ടിയാവാൻ ആരാണ് ആഗ്രഹിക്കാത്തത് ? നിഷ്ങ്കളങ്കത നിറഞ്ഞ കുട്ടിയാവാൻ ഇഷ്ടമില്ലാത്തവരുണ്ടോ ? പണ്ടൊക്കെ കുട്ടിയായിരിക്കുമ്പോൾ , എന്നും സ്കൂളിൽ പോകുമ്പോൾ വിചാരിച്ചിട്ടുണ്ട് ,പഠിച്ചു ഒരു ജോലി കിട്ടിയിട്ട് വേണം കുറച്ചു ദിവസം അവധിയെടുത്തു വീട്ടിൽ ഇരിക്കണം എന്ന് (ലാലേട്ടൻ പറഞ്ഞ പോലെ ).

United Nations പ്രകാരം നവംബർ 20ന് ആയിരുന്നു “world childrens day ” ആഘോഷിച്ചിരുന്നത് .എന്നാൽ കുട്ടികളെ ഏറെഇഷ്ട്ടമായിരുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു 1964 ൽ മരണപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ഇന്ത്യയിൽ ശിശുദിനമായി ആചരിക്കപ്പെടുന്നു .ഇന്നത്തെ കുട്ടികളാണ് രാജ്യത്തിന്റെ നാളത്തെ സമ്പത്തു എന്നും ,ഇന്നും നമ്മൾ എങ്ങനെ കുട്ടികളെ വളർത്തുന്നു എന്നതിനെ അനുസരിച്ചു ഇരിക്കും നാളത്തെ ആ രാജ്യത്തിന്റെ ഭാവി എന്നും അദ്ദേഹം കുറിച്ചിരുന്നു .

വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ മുഖച്ഛായ വരെ മാറ്റി എഴുതിയ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആയിരുന്നു , AIMS , IITs, IIMs ഒക്കെ പിറവി എടുത്തത് .പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ 133ആംത് ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ , എല്ലാ കുഞ്ഞുങ്ങൾക്കും ,കുഞ്ഞുങ്ങൾ ആയിരുന്നവർക്കും , മനസ്സുകൊണ്ട് ഇനിയും കുഞ്ഞുങ്ങൾ ആകാൻ ആഗ്രഹിക്കുന്നവർക്കും ഈ കുഞ്ഞിന്റെ വക ശിശുദിനാശംസകൾ .

error: Content is protected !!