ജീന ഷൈജു
Once you conquer your
Selfish self,
All your darkness will change to
Light…
Self love is the best love…എന്നൊരിക്കൽ ഞാൻ പറഞ്ഞിരുന്നു …തന്നെ തന്നെ സ്നേഹിക്കുന്ന ഒരുവന് മാത്രമേ മറ്റൊരാളെയും സ്നേഹിക്കാനാവു…
പക്ഷെ….
selfishness is poisonous than any venom..
കഴിഞ്ഞ ഒരു ദിവസം പുറത്തു പോയി വന്നപ്പോൾ ,പാർക്കിംഗ് ഏരിയ മുഴുവൻ വാഹനങ്ങൾ ആയിരുന്നു .ഒന്നൊന്നിനോട് മുട്ടിയും ,മുട്ടാതെയും കുറെ നാൽക്കാലികളായ വാഹനങ്ങൾ.ഞങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി ആ ഗ്രൗണ്ടിൽ ഞങ്ങൾ മൂന്ന് നാല് വലം വെച്ചു .അപ്പോഴാണ് ആ കാഴ്ച കണ്ണിൽ പെട്ടത് …നാല് വാഹങ്ങൾ പാർക്ക് ചെയ്യേണ്ടിയ സ്ഥലത്താണ് വെറും രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് .
“മറ്റൊരാൾ വാഹനം എവിടെ പാർക്ക് ചെയ്‌തോ …അതെന്റെ പ്രശ്നം അല്ല …എനിക്ക് സ്ഥലം കിട്ടിയോ ..എന്ന് നോക്കിയാൽ മതി ..”. – എന്ന് ആ വാഹങ്ങളുടെ ഉടമ പറയാതെ പറയുന്നത് ഞാൻ കേട്ടു. ഇത് നിങ്ങൾക്ക് പതിച്ചു കിട്ടിയ സ്ഥലം അല്ലാത്ത സ്ഥിതിക്ക് ,നിങ്ങൾ ഈ ചെയ്തത് ശരിയാണോ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു .
ഇതാണ് മുന്നേ പറഞ്ഞ സ്വാർത്ഥതയുടെ ഒരു മുഖം …നമ്മൾ മനുഷ്യർക്ക് മുന്നേ ദിനോസറുകൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്നു …ആ നിലക്ക് മുന്നാധാരം അവരുടെ പേരിൽ അല്ലെ ..അവരല്ലേ ഉടമകൾ …പിന്നെ എനിക്കും ,നിങ്ങൾക്കും എന്തവകാശം ഈ ഭൂമിയിൽ .ഭൂപ്രകൃതിയും ദിക്കുകളും അനുസരിച്ചു വ്യതിയാനം വരുമെങ്കിലും, ഈ പ്രകൃതി മഴയും , മഞ്ഞും ,വെയിലും , പ്രകാശവും ഒക്കെ നമുക്ക് ഒരുപോലെ അല്ലെ തരുന്നത് .പിന്നെന്തിനു ഈ സ്വാർത്ഥത?
കൂടുതൽ വലിച്ചു നീട്ടുന്നില്ല …പറഞ്ഞു വന്നത് ഇത്രയേ ഉള്ളു …വല്ലപ്പോഴുമെങ്കിലും എനിക്ക് ..എനിക്ക് എന്നോർക്കാതെ ചില കാര്യങ്ങളിൽ എങ്കിലും നമുക്ക് എന്നോർക്കാം …
നന്മയുള്ള ഒരു ലോകത്തെ വാർത്തെടുക്കാം …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ