January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രണയം പകയാകുമ്പോൾ ….

ജീന ഷൈജു

ഷാരോൺ vs ഗ്രീഷ്മ …
പകയുടെയും ,സ്വാർത്ഥതയുടെയും വിഷം തുപ്പുന്ന പ്രണയമാണ് ഇന്ന് കേരളക്കര മുഴുവൻ ..കഴിഞ്ഞ ഒരാഴ്ചമുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയ കഥകൾ ….

ജ്യൂസിൽ കോപ്പർ സൾഫേറ്റ് കലർത്തി ,പലപ്പോഴായോ ,ആദ്യമായോ തന്റെ കാമുകനെ കുടിപ്പിച്ച ഗ്രീഷ്മ …

ശ്യാംജിത് vs വിഷ്ണുപ്രീയ …

തന്നെ വിട്ട് മറ്റൊരാളെ പ്രണയിച്ചതിനു തന്റെ പ്രീയപ്പെട്ടവളേ കഴുത്തറത്തു ,കാൽപാദം മുറിച്ചു കൊന്ന ശ്യാംജിത് ….

കേരളക്കരയെ നടുക്കിയ രണ്ടു കൊലപാതകങ്ങൾ ..
ആഗോള സമൂഹ മാധ്യമങ്ങളിൽ പോലും അച്ചടിച്ച് വന്ന ..”scary kerala “- “god’s own country “- എന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു .

എപ്പഴും പറയുന്നത് പോലെ ..പ്രണയിക്കുന്നവർക്ക് എങ്ങനെ പക വെച്ച് പുലർത്താനാകും .എങ്ങനെ കൊല്ലാനാകും ..അതിനർത്ഥം ഇതൊന്നും പ്രണയമല്ല …ഒറ്റകാഴ്ചയിൽ തോന്നുന്ന ആകർഷണങ്ങൾ ആണെന്ന് പറയാം .

എവിടെയായിരുന്നാലും തന്റെ പ്രീയപ്പെട്ടവൾ ,പ്രീയപ്പെട്ടവൻ ആയുരാരോഗ്യത്തോടെ ,സന്തോഷത്തോടെ ഇരിക്കണം എന്ന പ്രാർത്ഥന കൂടിയാണ് ഈ പ്രണയം …

കുറ്റം ചെയ്തവരെ നമ്മൾ പഴിക്കുമ്പോൾ , ആ പ്രത്യേക സമയത്തുണ്ടാകുന്ന അതി തീവ്രമായ മാനസിക സമ്മർദ്ദത്തിനൊടുവിൽ എനിക്ക് കിട്ടിയില്ലേൽ വേറെ ആർക്കും വേണ്ട ,അല്ലെങ്കിൽ ഈ വ്യക്തിയെ എനിക്ക് വേണ്ട എന്ന തോന്നൽ ആണ് അവരെ കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത് .

എന്ത് തന്നെ ആയിരുന്നാലും ,സാക്ഷര കേരളത്തിന്റെ മഹിമയുടെ കിരീടത്തിൽ പൊൻതൂവൽ ചാർത്തിയ ഇത് പോലെയുള്ള പ്രണയ കൊലപാതകങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ …

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!