മോഹൻ ജോളി വർഗീസ്
ഒരിക്കൽ ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് പരിചയം ഉള്ള ഒരു വെക്തി വിളിച്ചോണ്ട് ഇരിക്കുന്നു. അല്പം തിരക്കായതിനാൽ ഞാൻ ഫോൺ എടുത്തില്ല. ഫോൺ എടുക്കാതെ വന്നപ്പോൾ ഒരു മെസ്സേജ് വന്നു, മകൾക്ക് അസുഖം ആണ് എന്നും അതിന് പണം വേണം എന്നും ആയിരുന്നു മെസ്സേജ്. ഞാൻ അതിനു തിരികെ ഒരു മെസ്സേജും നൽകിയില്ല. കാരണം ഇത് അയാളുടെ ഒരു സ്ഥിരം ഏർപ്പാടാണ്, അമ്മക്ക് അസുഖം ആണ് ഭാര്യക്ക് ഓപ്പറേഷൻ ആണ് എന്ന് പറഞ്ഞ് പലരുടേം കൈയിൽ നിന്നും പണം മേടിക്കും, പിന്നെ തിരികെ കൊടുക്കില്ല.
പലപ്പോഴും ഈ പണം അറിയാത്ത ബിസിനസ്സിൽ കൊണ്ട് കളയും. പലപ്പോഴും ജോലി സ്ഥലത്തും പോകാതെ എന്തേലും ഒക്കെ തരികിട കാട്ടി അങ്ങ് പോകും. ഈ സംഭവത്തിന് മുന്നേ എന്നോട് ഭാര്യക്ക് ഓപ്പറേഷൻ വേണം ഇന്ന് പറഞ്ഞു കുറെ പണം മേടിച്ചു. അതെ കാരണം പറഞ്ഞു എനിക്ക് അറിയുന്ന മറ്റൊരാളുടെ കൈയിൽ നിന്നും പണം മേടിച്ചു. ഒടുക്കം പണം പറഞ്ഞ സമയത്ത് തന്നില്ല എന്നല്ല, വിളിച്ചാൽ ഫോണും എടുക്കില്ല. പിന്നീട് അറിഞ്ഞു അതൊക്കെ വെറും തട്ടിപ്പാണ് എന്ന്. അതിൽ പിന്നെ അയാൾക്ക് ഒരു കാരണവശാലും പണം കൊടുക്കില്ല എന്ന് ഉറപ്പിച്ചു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്നെ വീണ്ടും വിളിക്കുന്നതും മെസ്സേജ് അയക്കുന്നതും. ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഞാൻ മറുപടി കൊടുക്കാഞ്ഞതിരുന്നത്കൊണ്ട് ആകാം അയാൾ പിന്നെ വിളിച്ചില്ല. അല്പം ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞു അയാളുടെ മകൾ മരിച്ചു പോയി എന്ന്. എന്തോ അത്യാവശ്യ ഓപ്പറേഷൻ വേണമായിരുന്നു. ഉദ്ദേശിച്ച പണം കണ്ടെത്താൻ സാധിച്ചില്ല എന്നൊക്കെ. പലരും അയാളുടെ പഴയ സ്വഭാവം മനസ്സിൽ കണ്ട് ഈ പ്രാവശ്യം സഹായിച്ചില്ല. മകളുടെ മരണവാർത്ത അറിഞ്ഞപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. ഒരു പക്ഷെ ആ ഒരു സാഹചര്യത്തിൽ ഞാൻ ആണേലും മറ്റൊരാൾ ആണേലും സഹായിച്ചു പോകും. പക്ഷെ അയാളുടെ അതുവരെ ഉള്ള തട്ടിപ്പ് കാരണം ആരും സഹായിച്ചില്ല എന്നതാണ് സത്യം…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ