ജീന ഷൈജു
ഇരുട്ടിനെതിരെ പ്രകാശത്തിന്റെ ,
തിന്മക്കു എതിരെ നന്മയുടെ ,
അജ്ഞതക്ക് എതിരെ വിവേകത്തിന്റെ ഉത്സവം …
“ദീപാവലി”
കാർത്തിക മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിൽ ,ഐശ്വര്യ ദേവത ആയ ലക്ഷ്മിദേവിയെയും ,വിഗ്നേശ്വരനായ ഗണേഷ് ഭഗവാനെയും ഓർക്കുന്നു .വർഷത്തിൽ ഒരിക്കൽ ആഘോഷിക്കുന്ന ഈ ഉത്സവത്തിൽ ആളുകൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി ,പ്രകാശം തെളിയിച്ചു ,രംഗോലി വരച്ചു ,ഐശ്വര്യ ദേവതയെ സ്വീകരിക്കാൻ ഒരുങ്ങുന്നു .ഇതോടൊപ്പം രാമനും സീതയും ,ലക്ഷ്മണനും 14 വർഷത്തെ വനവാസം കഴിഞ്ഞു അയോധ്യയിലേക്കു തിരിച്ചു വന്നതിന്റെ ഓർമയും ഈ ദിവസം ആണെന്ന് പറയപ്പെടുന്നു .
“നാനാത്വത്തിൽ ഏകത്വം “- ഉള്ള രാഷ്ട്രം എന്ന നിലക്ക് ,ജാതി മത ഭേദമെന്യ ഓണം പോലെ എല്ലാവരും ദീപാവലി ആഘോഷിക്കുന്നു .അത് കൊണ്ട് തന്നെ അന്നത്തെ ആ 24 കാരിക്കായി പടക്കം പൊട്ടിച്ചപ്പോൾ കൈ പൊള്ളി പോയ ആ അച്ഛനെ എങ്ങനെ മറക്കും .അന്നൊക്കെ പൂത്തിരിയും ,പടക്കവുമൊക്കെ ആയി ആ ദിവസങ്ങൾ ആഘോഷമായിരുന്നു .
ഒരുമയുടെയും ,ഐശ്യര്യത്തിന്റെയും …കൂടെ ഈ ദീപാവലി അജ്ഞതയേ നീക്കി എല്ലാവരുടെയും മനസ്സിലേക്കു പ്രകാശം കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു 💐💐
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ