മോഹൻ ജോളി വർഗീസ്
ഒരിക്കൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുകയായിരുന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നു, ഒപ്പം എന്തെന്നില്ലാത്ത ട്രാഫിക് ബ്ലോക്കും. സത്യത്തിൽ ആളുകൾ നിയമം പാലിച്ചു വണ്ടി ഓടിച്ചാൽ തന്നെ ഒരു വിധം പ്രശ്നങ്ങൾ മാറും. നിയമം തെറ്റിക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും. അങ്ങനെ ഒരു വിധം ട്രാഫിക് ബ്ലോക്ക് മറികടന്ന് വീട് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു പോകുകയാണ്. സബ് റോഡിൽ നിന്ന് വന്ന ഒരു വണ്ടി വളരെ അലക്ഷ്യമായി മെയിൻ റോഡിലേക്ക് കയറി. ഞാൻ വെട്ടിച്ചു മാറ്റിയത് കാരണം ഒരു അപകടം ഒഴിവായി എന്ന് വേണം പറയാൻ.പക്ഷെ ആ വണ്ടി ഓടിച്ച ആളിന്റെ ഭാവം കണ്ടാൽ എന്തോ ഞാൻ അബദ്ധം കാണിച്ചു എന്നപോലെ ആണ്. അതിനെല്ലാം രസം അയാളുടെ കൂടെ ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു. മുന്നിലോ നാലിലോ പഠിക്കുന്ന ഒരു പൈയ്യൻ, അവർ കൈ കൊണ്ട് ഒരു അങ്ങിയം കാട്ടി(തെറിയാണ്).എനിക്ക് വിഷമം ഉണ്ടാക്കിയത്, അവരുടെ ഭാഗത്താണ് തെറ്റ്, ഈ പൈയ്യൻ കാണിക്കുന്നത് മുതിർന്ന ഇയാൾ കാണുന്നുണ്ട്, അയാളുടെ അപ്പോഴത്തെ ഭാവം കണ്ടാൽ എന്തോ തനിക്ക് നേടാൻ പറ്റാത്ത ഒളിമ്പിക്സ് മെഡൽ മോൻ നേടി എടുത്തു എന്ന മട്ടിലായിരുന്നു, അതിലേറെ വിഷമം തോന്നിയത് അവർ ഒരു ഇന്ത്യൻ ഫാമിലി ആയിരുന്നു എന്നതാണ്…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ