January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

1 + 1 = 3 ?

ജീന ഷൈജു

വർഷങ്ങൾക്കു മുന്നേ ഒരു കുരുന്ന് , വയറ്റിൽ ജനിച്ചപ്പോൾ നാണക്കേടും , ഭയവും ,പേടിയും ഒക്കെ ആയിരുന്നു . ഇപ്പൊൾ നിങ്ങള്ക്ക് തോന്നും അതെന്തിനായിരുന്നു എന്ന് ,,? ആണും പെണ്ണുമായി രണ്ടു മക്കൾ ഉള്ള ,തെക്കൻ കേരളത്തിൽ നിന്നുള്ള ഏതൊരു പെണ്ണിന്റെയും ഉള്ളിൽ ആ ഒരു ആളൽ ഉണ്ടാവും .

നെല്ലും ,പതിരും വേർതിരിച്ചു അറിയാൻ പറ്റാത്ത ചില സന്ദർഭങ്ങൾ ഉണ്ടാവില്ലേ നമ്മുടെ ഒക്കെ ലൈഫിൽ ,അത് കൊണ്ട് തന്നെ ഒരാൺകുട്ടിയും പെൺകുട്ടിയും കഴിഞ്ഞു മൂന്നാമത് ഗർഭമോ എന്ന് പലരും ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു .

“നിങ്ങള്ക്ക് ഇതേ ഉള്ളോ പണി “- എന്ന് ചോദിച്ച എത്ര പേർ …അപ്പോഴെല്ലാം തിരിച്ചു ഒന്നും പറയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു ….കഷ്ട്ടം …ഒരു പെണ്ണും ഇത്രയും ഭീരു ആകാൻ പാടില്ല ഈ വിഷയത്തിൽ …

ഇതേ ഉള്ളോ പണി എന്ന് ചോദിച്ചാൽ ,
“അതെ ,നിങ്ങള്ക്ക് നഷ്ട്ടം വല്ലതും ഉണ്ടോ” എന്ന് തിരിച്ചു ചോദിക്കാൻ ഏതൊരു പെണ്ണിനും മിടുക്കുണ്ടാവണം .

“നമ്മുടെ കാരണവന്മാർക്കൊക്കെ പത്തു മക്കൾ ആയിരുന്നില്ലേ” എന്ന് ചോദിച്ചപ്പോൾ ,
“അതൊക്കെ അന്ത കാലം ,മക്കളെ പെറ്റു കൂട്ടിയാലും അവർക്കു തിന്നാനുള്ള വക ഉണ്ടായിരുന്നത്രെ “

അല്ല ,ഈ കാണുന്നവർക്കെന്തു നഷ്ട്ടം …
കാരണവർ ആയവർക്ക് വിഷമമില്ലേൽ പിന്നെ എന്തിന് നാട്ടുകാർ വിഷമിക്കണം .
പേറുന്നവൾക്കും ,പോറ്റുന്നവനും ഇല്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക് ….

അതൊക്കെ പോട്ടെ ..
കഥയിലെ നർമം എന്താണെന്ന് വെച്ചാൽ ,
അന്ന് പറഞ്ഞവർക്കൊക്കെ ഇന്ന് 3 ആണ് ….
കാരണം 1 +1 = 3 ആണെന്ന് …

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!