മോഹൻ ജോളി വർഗ്ഗീസ്
എൻ്റെ ഒരു സുഹൃത്ത് ,സാമ്പത്തികമായി അല്പം പിന്നോക്കം ആണ് .ഗൾഫിൽ ജോലി ഉണ്ട് ,എന്നാൽ പറയത്തക്ക ബാങ്ക് ബാലൻസ് ഒന്നും ഇല്ല.ചില സമയങ്ങളിൽ പല സുഹൃത്തുക്കളോടും കടം മേടിച്ചാണ് വീട്ടിലെ പല കാര്യങ്ങളും നടത്തിയിരുന്നത്.അങ്ങനെ ഇരിക്കെ ,അവന് ഒരു കമ്പനിയിൽ സെയിൽസിൽ ജോലി കിട്ടി .ആളിന്റെ ഭാവവും സംസാര രീതിയും ഒക്കെ മാറി.പഴയപോലെ പതുങ്ങി ഒന്നും ഇരിപ്പില്ല ആരോടും എപ്പോൾ വേണം എങ്കിലും മിണ്ടാൻ മാനസികമായി അവൻ ശക്തിപ്പെട്ടു.സ്വാഭാവികമായും അല്പം സ്വല്പം അഹങ്കാരവും വന്നു തുടങ്ങി.കുട്ടുകാർ ഒന്നും പോരാതെ ആയി.സ്റ്റാൻഡേർഡ് പോരാ മറ്റുള്ളവർക്ക് എന്ന് .എന്തായാലും ,കൈയിൽ അല്പം ക്യാഷ് ആയി തുടങ്ങി.
ജോലി ചെയ്യുന്ന കമ്പനി പറയുന്നത് ,കസ്റ്റമറിന്റെ അടുത്ത് വളരെ ആർഭാടമായി പോകണം എന്ന് ,എങ്കിലേ പുതിയ ഓർഡറുകൾ നമുക്ക് കിട്ടു എന്ന് .എന്നാൽ അതിനു വേണ്ടി കാണിക്കുന്ന ആര്ഭാടത്തിനുള്ള പണം അവർ കൊടുക്കില്ല .പുതിയ ഓർഡർ കിട്ടിയാൽ നല്ല കമ്മിഷൻ കൊടുക്കും .ആർഭാടം ഒട്ടും ഇവൻ കുറച്ചില്ല .മടക്കി തുറക്കാവുന്ന ഫോൺ തന്നെ ആദ്യം മേടിച്ചു അതും വേഗത്തിൽ കിട്ടാൻ പ്രത്യകം ഓർഡർ ചെയ്തു മേടിച്ചു ,എല്ലാരും ചോദിച്ചു അതിന്റെ ആവശ്യം ഉണ്ടോ എന്ന് ?ഉടനെ അതിനുള്ള മറുപടി “മോഹൻ ലാലും മമ്മുട്ടിയും ഉപയോഗിക്കുന്നതാണ് “മാർക്കറ്റിൽ നല്ല ഡിമാന്റ് ആണ് എന്ന് .കൂട്ടത്തിൽ പുതിയ ഒരു കാറും മേടിച്ചു .ഇതെല്ലാം സ്വന്തമായി മേടിക്കുന്നതാണ്,അതും കടത്തിൽ .അല്പം സമയത്തിനു ശേഷം കമ്പനിയിൽ വല്യ പണി ഒന്നും പിടിച്ചു നൽകാത്തതിനാൽ അവർ അവനെ പിരിച്ചു വിട്ടു .ഇപ്പോൾ മേടിച്ച മടക്കുന്ന ഫോണ് വേണോ എന്ന് ചോദിച്ചു നടപ്പാണ് .ഒപ്പം കൈയ്യിൽ ഒതുങ്ങാത്ത കടവും ആയി.
ഞാൻ ഇത് ഇവിടെ പറഞ്ഞത് ,നമ്മുടെ വരവിന് അനുസരിച്ചുള്ള ചിലവും അല്ലെ അതിനു അനുസരിച്ചുള്ള ആഡംബരവും അല്ല നമ്മുടെ ജീവിതത്തിൽ എങ്കിൽ ,ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു പാളിച്ച പറ്റിയാൽ ,കൂടെ നിന്ന് വിസിൽ അടിച്ചവരും ,ഡയലോഗ് അടിച്ചവരും കാണില്ല.നമ്മൾ തന്നെ വരുത്തി വെച്ച കടങ്ങൾ , നമ്മൾ തന്നെ വീട്ടേണ്ടി വരും .
നന്ദി,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ് .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ