മോഹൻ ജോളി വർഗ്ഗീസ്
എന്‍റെ ചെറുപ്പത്തില്‍,ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ ഞാനും അപ്പയും അമ്മയും എറണാകുളം വരെ പോകും.അന്നത്തെ അ പോക്ക് കണ്ടാല്‍,ഇന്നു പലരും ലണ്ടനില്‍ ഒരു ടൂര്‍ പോകുന്ന മട്ടാണ്.അധികം ദിവസം ഒന്നും എറണാകുളത് കാണില്ല,കൂടിയാല്‍ ഒരു രണ്ടു ദിവസം.പക്ഷെ ഞാന്‍ അതിന് ഒരു ആഴ്ച മുതലേ മാനസികമായി തയ്യാറെടുപ്പിലായിരിക്കും.എറണാകുളത്ത് സാലി ആന്റിയും മക്കളും(പ്രസാദ് ചേട്ടനും പ്രിയയും) ഉണ്ട് അവരുടെ കൂടെ ഒരു ദിവസം അടിച്ചുപൊളിക്കും,ചിലപ്പോള്‍ അപ്പാടെ ഒരു കുട്ടുകാരന്റെ വീട്ടില്‍ അടുത്ത ദിവസം പോകും,അവിടെ നിന്ന് തിരികെ പോരും.അതായിരുന്നു ചെറുപ്പകാലത്തേ വലിയ യാത്ര.ഞാന്‍ പറഞ്ഞു വന്നത് ഈ സമയം എല്ലാം പുറത്തുനിന്നാണ് ഭക്ഷണം.അതോണ്ട് വളരെ ഉത്സാഹം ആണ് എല്ലായിടത്തും പോകാന്‍.കൂട്ടത്തിൽ നിറയെ ഐസ്ക്രീം കഴിക്കാം അങ്ങനെ പല ഉദ്ദേശങ്ങള്‍ ഈ ഒരു യാത്രയുടെ പിന്നില്‍ ഉണ്ട്.
ഒരു പ്രാവശ്യം എറണാകുളത്ത് പോയപ്പോള്‍ ആരോ പറഞ്ഞ് ഞാന്‍ കേട്ടു 5 സ്റ്റാര്‍ ഹോട്ടല്‍.പിന്നെ ബഹളം ആയി 5 സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം എന്ന്.അന്ന് എനിക്കറിയുമോ 5 സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍,ബില്ല് വരുമ്പോള്‍ കണ്ണ് തള്ളും എന്ന്.എന്തായാലും അപ്പ ഒടുവില്‍ സമ്മതിച്ചു.കൈയില്‍ നിറയെ കാശുണ്ടായിട്ടല്ല മകന്‍റെ ആഗ്രഹം അല്ലെ എന്നുകരുതി സമ്മതിച്ചതാണ് പക്ഷെ 5 സ്റ്റാര്‍ ഹോട്ടല്‍ ഒന്നും പോയില്ല.എങ്കിലും പുറമേ നോക്കിയാല്‍ 5 സ്റ്റാര്‍ ഹോട്ടല്‍ ലുക്ക് ഉള്ള ഒരു ഹോട്ടലില്‍ പോയി.എനിക്ക് അവിടെ ചെന്നപ്പോഴേ വയര്‍ നിറഞ്ഞു.എന്നാ ഓര്‍ഡര്‍ ചെയ്യും?ഒടുവില്‍ അപ്പ പൊറോട്ടയും ബീഫ് ഫ്രൈയും പറഞ്ഞു.ഓര്‍ഡര്‍ കൊടുത്ത് കുറച്ചു കഴിഞ്ഞേ ഫുഡ് വരൂ ആ സമയം അമ്മ ബാത്‌റൂമില്‍ ഒന്ന് പോയി.പക്ഷെ തിരികെ വന്ന അമ്മ ഒരു ചായ മാത്രം കുടിച്ചുള്ളൂ എന്തോ അമ്മക്ക് ഒന്നും കഴിക്കാന്‍ വേണ്ട എന്ന്.അതുകെട്ടപോള്‍ എനിക്ക് വളരെ സന്തോഷം തോന്നി കാരണം അമ്മക്ക് കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്തതുടെ അടിച്ച് പെരുക്കാമല്ലോ.
എന്തായാലും ഫുഡ് വന്നു നല്ല രുചി,കൊള്ളാം രുചി ഇല്ലാതെ ഇരിക്കുമോ കഴിക്കുന്നത് 5 സ്റ്റാര്‍ ഹോട്ടലില്‍ നിന്നല്ലേ എന്നോകെ ഞാന്‍ തന്നെ ഓര്‍ത്ത് എല്ലാം കഴിച്ചു തീര്‍ത്തു.
അങ്ങനെ ഞങ്ങള്‍ തിരികെ വീട്ടില്‍ വന്നു,അമ്മക്ക് ബീഫ് ഫ്രൈ വളരെ ഇഷ്ടമാണ്,എന്നിട്ടും അമ്മ എന്തുകൊണ്ട് അന്ന് ഒന്നും കഴിച്ചില്ല എന്ന് അപ്പ ചോദിച്ചു.ആദ്യമൊക്കെ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞെലും ഒടുവില്‍ അമ്മ സത്യാവസ്ഥ പറഞ്ഞു.ബാത്‌റൂമില്‍ പോയ അമ്മ കാണുന്നത് അടുക്കളയോട് ചേര്‍ന്ന് ഇരിക്കുന്ന ബാത്ത്റൂം ആണ്.അടുക്കളയില്‍ ബാത്‌റൂമില്‍ നിന്നുള്ള വെള്ളം കിടപ്പുണ്ട്.അടുക്കളയില്‍ ജോലിക്കാര്‍ വളരെ വേഗത്തില്‍ അവരുടെ ജോലി ചെയ്യുവാന്.ഒരുത്തന്‍ കോഴിക്കറി ഉണ്ടാക്കുവാന്.മറ്റൊരാള്‍ കോഴിയെ കൊന്ന് അതിനെ കറിക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ വെട്ടി എടുക്കുവാന്.കൊന്ന കോഴിയെ തൊലി കളഞ്ഞ ശേഷം ഒന്ന് കഴുകുക പോലും ചെയ്യാതെ നേരെ തിളയ്കുന്ന കറിയിലേക്ക് തട്ടി ഇടുവാന്.ഇകൂട്ടത്തില്‍ രണ്ടു കഷണം നിലത്ത് വീണു(ബാത്‌റൂമിലെ വെള്ളം കിടക്കുന്ന തറയില്‍)അതും എടുത്ത് കഴുകാതെ കറിയില്‍ ഇട്ടു.ഇതെല്ലാം കണ്ട അമ്മക്ക് എങ്ങനെ കഴിക്കാന്‍ പറ്റും?
പക്ഷെ ഇപ്പോഴും ഞങ്ങൾ ചില ദിവസങ്ങളിൽ പുറത്തുന്നു ഭക്ഷണം കഴിക്കും ,അവർ എല്ലാം നല്ല വൃത്തിയോടെ ആണല്ലോ ഉണ്ടാക്കുന്നത് എന്ന ഒരു വിശ്വാസത്തിൽ
.നന്ദി
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ