January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്പ്

Times of Kuwait

കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​. വിവിധ ​ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകള്‍​ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സാപ്പ് ഒരുങ്ങുന്നത്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്​സ്​ ആപ്​ ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്​ ചെയ്യുന്നു.ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറില്‍നേരിട്ട്​ പേസ്റ്റ്​ ചെയ്​ത്​ അയക്കാനുള്ള സൗകര്യവും​ വാട്​സ് ആപ്പില്‍ പുതുതായി എത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് നിലവില്‍​ പുരോഗമിക്കുന്നത്​. ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്​.നേരത്തെ വോയ്​സ്​ വിഡിയോ കോളുകള്‍ വെബ്​ വേര്‍ഷനില്‍ വാട്​സ്​ ആപ്​ പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്​. എന്നാല്‍, ഫീച്ചര്‍ ഇതുവരെ വാട്​സ്​ ആപ്​ പുറത്തിറക്കിയിട്ടില്ല.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!