യുഎസിലെ മിനിയാപോളീസ് നഗരത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പോലീസുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ പ്രതിയായ പോലീസുകാരൻ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മിനിയാപോലീസ് പോലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
ഒമ്പത് മിനിറ്റോളം നേരം ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് ഊന്നി നിന്നാണ് ഡെറിക് ചോവൻ കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോർജ് അലറിവിളിച്ചിട്ടും ഡെറിക് കാൽമുട്ട് എടുക്കാൻ തയ്യാറായിരുന്നില്ല. നിരായുധനായ ജോർജ് ഫ്‌ളോയിഡിന്റെ മരണദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു