ന്യൂസ് ബ്യൂറോ, ന്യൂയോർക്ക്
സാൻജോസ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്നിശമനസേനാ മേധാവി ഹെക്ടർ ഷാവ്സ് പറഞ്ഞു. വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ അധികാരികളെ അറിയിച്ചിരുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
ഒരു കോവിഡ് മരുന്നിനുകൂടി യു.എസില്‍ അംഗീകാരം; മരണ സാധ്യത 30 ശതമാനംവരെ കുറയ്ക്കുമെന്ന് നിഗമനം