2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്റെ എതിരാളിയായ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പരാജയപ്പെടുത്തി വിജയിച്ചതായി ഫോക്‌സ് ന്യൂസ് അറിയിച്ചു. പ്രതീക്ഷിച്ചതനുസരിച്ച്,പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയം ഉറപ്പിക്കാൻ ആവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. 280 ഇലക്ട്രൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൻ്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തിയ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിന് 214 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് നേടാനായത്. വിജയം ഉറപ്പിച്ചതോടെ ട്രംപ് അണികളെ അഭിസംബോധന ചെയ്തു. എക്കാലത്തെയും ചരിത്ര വിജയമാണ് തൻ്റേതെന്നും അമേരിക്കയെ സുവർണ കാലത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More Stories
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക
ടൈറ്റന് അന്തര്‍വാഹിനി തകര്‍ന്നു, യാത്രക്കാര്‍ മരിച്ചതായി ഓഷ്യന്‍ ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ടൈറ്റാനികിന് സമീപം