January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത്​ വിമാനത്താ വളത്തിൽ ഇന്നുമുതൽ യാത്രാ നിരോധനം

Times of Kuwait

കുവൈത്ത്​ സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇന്നുമുതൽ യാത്രാ നിരോധനം. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്​ രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ്​ നടപടി.

ഇന്ന് തിങ്കളാഴ്​ച രാത്രി 11 മുതൽ യാത്രാ നിരോധനം പ്രാബല്യത്തിലാവും. ജനുവരി ഒന്നുവരെയാണ്​ നിലവിൽ അടച്ചിടാൻ തീരുമാനിച്ചത്​. കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്​. ഗവൺമെൻറ് ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്സരം ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!