Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ് വാക്സിനേഷൻ നൽകുന്നത് മുൻഗണന പ്രകാരം എന്ന് ആരോഗ്യ മന്ത്രാലയം.
കോവിഡിനെതിരെയള്ള വാക്സിനേഷൻ കൂടുതൽ കാര്യപ്രാപ്തവും ഫലപ്രദവുമായി പൗരന്മാരിൽ എത്തിക്കാനായി ആണ് ഇങ്ങനെ നൽകുന്നത്. ഇതിൻപ്രകാരം വാക്സിൻ രജിസ്ട്രേഷൻ നടത്തിയ ക്രമത്തിൽ ആയിരിക്കുകയില്ല വിതരണം ചെയ്യുക.
ആരോഗ്യ മന്ത്രാലയത്തിലെ മുൻ നിര ജീവനക്കാർ, വയോജനങ്ങൾ, വിട്ടുമാറാത്ത രോഗികൾ, എല്ലാ പ്രായത്തിലുമുള്ള പ്രത്യേക ആവശ്യക്കാർ ഉൾപ്പെടുന്ന മറ്റ് വിഭാഗങ്ങളെയുമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ വെബ്സൈറ്റ് അനുസരിച്ചാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതും ബാധിക്കപ്പെട്ടാൽ അപായങ്ങൾ ഉണ്ടായേക്കാവുന്നതുമായ വിഭാഗങ്ങളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ജനങ്ങളോട് കോവിഡ് 19 വാക്സിനേഷൻ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി