Times of Kuwait
കുവൈറ്റ് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫൈസർ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകി. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.അബ്ദുല്ല അൽ ബദർ ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ആരോഗ്യ മന്ത്രാലയം നിയമിച്ച ഔഷധ ഗുണനിലവാരം മേൽനോട്ടം കമ്മിറ്റിയുടെയും മരുന്ന് രജിസ്ട്രേഷൻ കമ്മിറ്റിയുടെയും അംഗീകാരത്തോടെയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
ഇതോടെ ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകിയ ആറാമത്തെ രാജ്യമായി കുവൈറ്റ്. നേരത്തെ അമേരിക്ക, ബ്രിട്ടൺ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിരുന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി