കുവൈത്ത് സിറ്റി: യാത്രാനിരോധനം ഉള്ള രാജ്യങ്ങളിൽനിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് കളമൊരുങ്ങുന്നു .ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നിലവിൽ കുവൈറ്റിലേക്ക് യാത്രാവിലക്ക് ഉണ്ട്. ഈ രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സൂചന.
ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളോടെ ആകും പ്രവേശനം
അനുവദിക്കുക. ഏഴുദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി
വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്ന
നിർദേശത്തിന് ആരോഗ്യമന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയതായി
പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ യാത്രാവിലക്ക് ഉള്ള രാജ്യങ്ങളിൽ നിന്നും യു.എ.ഇയിലും തുർക്കിയിലും മറ്റും 14 ദിവസം താമസിച്ച ശേഷം കുവൈറ്റിലേക്ക് പ്രവാസികൾ
എത്തുന്നുണ്ട്. ഇതിനു പകരം കുവൈത്തിൽ സ്വന്തം ചെലവിൽ ഹോട്ടൽ
ക്വാറന്റീനിൽ കഴിയാമെന്ന വ്യവസ്ഥയിൽ യാത്രക്കാരെ പ്രവേശിപ്പിക്കണമെന്ന
നിർദേശത്തോടാണ് ആരോഗ്യമന്ത്രലയം അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏഴുദിവസത്തിനു ശേഷം പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം.
പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ വീണ്ടും ഏഴു ദിവസം കൂടി ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും.
ക്വാറൻറീൻ, പി.സി.ആർ
പരിശോധന എന്നിവയുടെ ചെലവ് യാത്രക്കാരൻ വഹിക്കേണ്ടി വരും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂർ ആക്കി വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം സമ്മതിച്ചതായി ഡി.ജി.സി.എ വൃത്തങ്ങൾ
കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക
അംഗീകാരത്തിന് കാത്തിരിക്കുകയാണ് വ്യോമയാന വകുപ്പ്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി