Times of Kuwait
കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക താനെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ്. വാക്സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാക്സിൻ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്ത് വരാത്തതിനാലുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്.
ജനുവരി മുതൽ കോവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെത്തിക്കുന്നതിനായി ഫൈസർ, മോഡേണ, ആസ്ട്ര സെനിക എന്നെ കമ്പനികളുമായി ചർച്ചകൾ തുടരുകയാണ്.
ചില പാർലമെൻറ് അംഗങ്ങൾ ഉൾപ്പെടെ കോവിഡ് വാക്സിൻ സ്വീകരിക്കില്ല എന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചപ്പോൾ രാജ്യത്ത് വാക്സിൻ വിതരണത്തിനെത്തിയാൽ ആദ്യം സ്വീകരിക്കുക താനായിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി