Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : ഇന്ന് രാവിലെ കുവൈത്തിലെത്തിച്ച കോവിഡ് വാക്സിൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ബാസൽ അൽ സബാഹ് അറിയിച്ചു. ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ആണ് ഇന്ന് രാവിലെ എത്തിച്ചത്. എമിറേറ്റ്സ് കാർഗോ വിമാനത്തിൽ പ്രത്യേക ശീതീകരണ സംവിധാനത്തിൽ ഒന്നരലക്ഷം വാക്സിനാണ് ആദ്യഘട്ടത്തിൽ വിതരണത്തിനായി എത്തിയത്.
മിഷിരിഫിലെ ഫെയർ ഗ്രൗണ്ടിൽ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ആദ്യ ഘട്ടത്തിൽ ആരോഗ്യ രംഗത്തെ മുൻ നിര പ്രവർത്തകർക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോധികർക്കുമാണു കുത്തി വെപ്പ് നൽകുക. എന്നാൽ കുത്തിവെപ്പ് നിർബന്ധിതമായിരിക്കില്ല. ആദ്യ ഘട്ട കുത്തിവെപ്പിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി