Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റ് വിമാനത്താവളം അടച്ചിടുന്നത് അരലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ കൊവിഡ് വൈറസ് ജനിതകമാറ്റം സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുവൈറ്റ് വിമാനത്താവളം അടച്ചത് ഇന്നലെ രാത്രി മുതൽ അടച്ചിടുവാൻ തീരുമാനിച്ചത്.
കുവൈറ്റ് വിമാനത്താവളത്തിൽ ഇന്നലെ മുതൽ ജനുവരി 1 വരെ അടച്ചിടുന്നതിനാൽ 600 വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത അരലക്ഷത്തോളം ആളുകളുടെ യാത്രയ്ക്കും ഇതു മൂലം തിരിച്ചടിയായി.
കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം പ്രതിദിനം 60 വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം അയ്യായിരത്തിൽ അധികം വർധിച്ചതായും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് പെട്ടെന്ന് വിമാനത്താവളം അടച്ചിടേണ്ട സ്ഥിതി വന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി