January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ്‌-19 വ്യാപരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര , സംസ്ഥാന സർക്കാരും , ഇന്ത്യൻ എംബസിയും ഇടപെടണമെന്ന് എസ് എം സി എ കുവൈറ്റ്‌.

കുവൈറ്റ്: കോവിഡ്‌-19 വ്യാപരിക്കുന്ന ഈ സാഹചര്യത്തിൽ
കേന്ദ്ര , സംസ്ഥാന സർക്കാരും , ഇന്ത്യൻ എംബസിയും ഇടപെടണമെന്ന് എസ് എം സി എ കുവൈറ്റ്‌ പ്രസ്താവനയില് ആവശ്യപ്പെട്ടു.
കേന്ദ്ര , സംസ്ഥാന സർക്കാരും , ഇന്ത്യൻ എംബസിയും ഉടൻ ഇടപെടണമെന്നും പ്രവാസികളുടെ വിഷയത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും പത്രക്കുറിപ്പിലാണ് എസ് എം സി എ ഭാരവാഹികൾ ആവശ്യപ്പെട്ടത്‌.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു

COVID-19 എന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പലവിധ ആശയ വിനിമയങ്ങളും കത്തിടപാടുകളും എസ് എം സി എ കുവൈറ്റ് നടത്തുകയുണ്ടായി. രോഗ ഭീതിയിൽ കഴിയുന്നവർക്കും രോഗത്താൽ കഷ്ടപ്പെടുന്നവർക്കും വീടുകളിൽ അടച്ചിട്ടു മാനസിക സമ്മർദ്ദത്താൽ വിഷമിക്കുന്നവരുടേയും ഒപ്പം സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തുന്നതി നുമായി പല നിർദ്ദേശങ്ങളും എസ് എം സി എ കുവൈറ്റ് മുന്നോട്ട് വെക്കുകയുണ്ടായി. ഇതിനോട് അനുബന്ധമായി ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി , വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ എന്നിവർക്ക് കത്തുകൾ അയച്ചു.

മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്തിയിരുന്നു.

  1. നിലവിൽ നിയമനടപടികൾക്ക് വിധേയരായ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് വിസ കാലാവധി തീർന്ന വർക്കും, ജയിലുകളിൽ ശിക്ഷ ഇളവിന് അർഹരായവർക്കും അവരുടെ സ്വദേശത്തേക്ക് മടങ്ങുവാൻനുള്ള വിമാനയാത്ര അടക്കമുള്ള ക്രമീകരണങ്ങൾ ആദ്യപടിയായി നടത്തണമെന്നും ആവശ്യപ്പെട്ടു.
  2. രണ്ടാംഘട്ടമായി തിരിച്ചു പോകുവാൻ തയ്യാറായി നിൽക്കുന്ന ജോലി നഷ്ടപ്പെട്ടവരുടെയും ശമ്പളം ലഭിക്കാതെ ഉഴലുന്നവരെയും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക
  3. പുനരധിവാസത്തിനായി എത്തുന്നവർക്ക് സർക്കാരുകൾ വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുക.
  4. കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച കർഫ്യൂവിനു വിധേയരായി കഴിയുന്നവർക്കായി ആശയ വിനിമയം നടത്തുവാൻ പ്രത്യേകം വാട്സപ്പ് ഗ്രൂപ്പുകൾ ഓരോ ബിൽഡിംഗ് കളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചു അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ബിൽഡിംഗ്‌ കോഓർഡിനേറ്ററിനെയും നിയമിച്ചു വരുന്നതായി SMCA കുവൈറ്റിന്റെ വക്താക്കൾ അറിയിയിച്ചു.
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!