Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആരാധകനകൾക്കും ഒത്തുചേരലുകൾക്കും താൽക്കാലിക നിരോധനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഇന്നുമുതൽ ജനുവരി 10 വരെ ആരാധനകളും ഒത്തുചേരലുകളും നിർത്തിവയ്ക്കാൻ അഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രമീകരിച്ചിരുന്ന ക്രിസ്മസ് ആരാധനകൾക്ക് ഇതുമൂലം വിലക്ക് ഏർപ്പെടുത്തി.
അധികൃതരുടെ നിർദ്ദേശപ്രകാരം എല്ല
കുർബ്ബാനകളും ക്രിസ്മസ് ആരാധനകളും ഒഴിവാക്കിയതായി സീറോ മലബാർ സഭ എപ്പിസ്കോപ്പൽ വികാരി ഫാദർ ജോണി ലോണിസ് മഴുവഞ്ചേരി അറിയിച്ചു.
പാസ്റ്റർ ഇമ്മാനുവൽ ഗരീബിന് അധികൃതരുടെ ഭാഗത്തു നിന്നും ലഭിച്ച പ്രത്യേക നിർദ്ദേശപ്രകാരം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് അംഗങ്ങളായ എല്ലാ സഭകളോടും ആരാധന നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറി റോയി കെ. യോഹന്നാൻ ‘ടൈംസ് ഓഫ് കുവൈറ്റിനോട് പറഞ്ഞു.
ഇതോടെ കുവൈറ്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് പുതുവർഷ ആരാധനകൾ ഉണ്ടായിരിക്കില്ല.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി