തിരുവനന്തപുരം : ഈ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന് സജാസ് റഹ്മാനും ചേര്ന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി) മികച്ച നടന്. മികച്ച നടി കനി കുസൃതി (ബിരിയാണി. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) നേടി. മനോജ് കാന സംധിധാനം ചെയ്തി കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്ണയം നടത്തിയത്.
സ്വഭാവ നടന്: ഫഹദ് ഫാസില് (കുമ്പളങ്ങി നൈറ്റ്സ്)
സ്വഭാവ നടി: സ്വാസിക
ബാലതാരം (ആണ്): വാസുദേവ്
ബാലതാരം (പെണ്): കാതറിന്
119 സിനിമകളാണ് അവാര്ഡിന്റെ പരിഗണനയ്ക്കായി എത്തിയത്. ഇതില് അഞ്ചെണ്ണം കുട്ടികള്ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്ട്രികള് നവാഗത സംവിധായകരുടേതാണ്. ഇത് ചലച്ചിത്രമേഖലയ്ക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞു. 71 സിനിമകളാണ് നവാഗത സംവിധായാകരുടേതായി പുരസ്കാരത്തിന്റെ പരിഗണനയ്ക്കായി വന്നത്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി