Times of Kuwait
കുവൈറ്റ് സിറ്റി: കൊവിഡ് ടെസ്റ്റില്‍ ഉമിനീര് പരിശോധന ഫലപ്രദമാണെന്ന് അല്‍ സബ ഹോസ്പിറ്റര്‍ ഡയറക്ടര്‍ ഡോ. നായിഫ് അല്‍ ഹര്‍ബി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ അല്‍ സബ ആശുപത്രിയിലും അല്‍ റാസി ഓര്‍ത്തോപെഡിക് ആശുപത്രിയിലും കൊവിഡുണ്ടോയെന്ന് തിരിച്ചറിയാന്‍ ഉമിനീര് പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് ഗവേഷകരായ ഡോ. ഫാത്തിമ അല്‍ ഹാരിഷ്, ഡോ. ഹയ അല്‍ തവാലെ എന്നിവര്‍ ശാസ്ത്രീയ ഗവേക്ഷണത്തിലൂടെ ഉമിനീര് പരിശോധനയുടെ ഫലപ്രാപ്തി കണ്ടെത്തിയതായും തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഈ പരിശോധന നടത്തുന്നുണ്ടെന്നും അല്‍ ഹര്‍ബി പറഞ്ഞു.
സ്വാബ് ടെസ്റ്റിനെക്കാള്‍ മികച്ച റിസല്‍ട്ട് ഉമിനീര് പരിശോധന നല്കുന്നുവെന്നതിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍ ‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ വൈറോളജി’ എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി