January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ സഫ അൽ ഹാഷിം എം. പി പരാജയപ്പെട്ടു

Times of Kuwait

കുവൈത്ത്‌ സിറ്റി : കുവൈറ്റ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ സഫ അൽ ഹാഷിം എം. പി പരാജയപ്പെട്ടു . തുടർച്ചയായി വിദേശികൾക്കെതിരെ നടത്തിയ പ്രസ്താവനകൾ വഴി വാർത്തകളിൽ ശ്രദ്ധേയയായിരുന്നു അവർ. കഴിഞ്ഞ എട്ടു വർഷമായി അവർ വിജയിച്ചു വന്നിരുന്ന മൂന്നാം മണ്ഡലത്തിൽ നിന്നായിരുന്നു ഇത്തവണ ജനവിധി തേടിയത്. എന്നാൽ 2012 മുതൽ പാർലമെൻറ് അംഗമായിരുന്നു അവർ ഇത്തവണ വൻ മാർജിനിൽ പരാജയപ്പെട്ടു.

നേരത്തെ വിദേശികൾക്കെതിരെ ഉള്ള ഇവരുടെ പല പ്രസ്താവനകളും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിദേശികൾ നികുതി നൽകണമെന്നും വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ്, താൻ കോവിഡ് വാക്സിൻ സ്വീകരിക്കുക ഇല്ല എന്ന വിവാദ പ്രസ്താവനയും ഉണ്ടായിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!