Times of Kuwait
കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ വിതരണ കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്ന മിഷരിഫ് ഫെയർ ഗ്രൗണ്ട് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. അണ്ടർ സെക്രട്ടറിമാരായ ഡോ. മുസ്തഫ രിദ, പൊതുസേവനകാര്യ അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുൽ അസീസ് അൽ തീഷ, പൊതുജനാരോഗ്യ അണ്ടർ സെക്രട്ടറി ഡോ. ബുനൈന അൽ മുദഫ്, എൻജിനീയർകാര്യ അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ നഹാം തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മൂന്നു കേന്ദ്രങ്ങളിലാണ് ആരോഗ്യമന്ത്രാലയം കോവിഡ് വാക്സിൻ ചെയ്യുന്നത്. ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ. വാക്സിൻ സൂക്ഷിക്കാൻ കോൾഡ് സ്റ്റോർ സംവിധാനങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ്. 57 ലക്ഷം ഡോസ് വാക്സിൻ ആണ് കുവൈത്ത് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി