Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചുമാസം കൊണ്ട് 80,000 ഗാർഹിക
തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയുൾപ്പെടെ
നേരിട്ട് വാണിജ്യ വിമാന സർവിസിന് വിലക്കുള്ള 34 രാജ്യങ്ങളിൽനിന്ന് പ്രത്യേക
വിമാനങ്ങളിൽ ഇവരെ കൊണ്ടുവരാനാണ് നീക്കം.പ്രതിദിനം 600 വരെ ജോലിക്കാരെ കൊണ്ടുവരാനാണ് അധികൃതർ ശ്രമിക്കുന്നത്.
അവധിക്ക് പോയ വീട്ടുജോലിക്കാർക്ക് തിരിച്ചുവരാൻ കഴിയാത്തത് ഈ
മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് തിരിച്ചുകൊണ്ടുവരാൻ
ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ
നിർദേശം നൽകിയത്. ആദ്യഘട്ടമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തും.
തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സ്പോൺസർമാർ ഓൺലൈനായി രജിസ്
റ്റർ ചെയ്യണം. വിമാന ടിക്കറ്റിന്റെയും രണ്ടാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനി
ൻറയും ചെലവ് സ്പോൺസർ വഹിക്കണം.
ചെലവ് എത്ര വരുമെന്ന് അന്തിമ
തീരുമാനം എത്തിയിട്ടില്ല. 600 മുതൽ 700 ദീനാർ വരെയാണ് സ്വകാര്യ
ഏജൻസികൾ സർക്കാറിന് മുന്നിൽ വെച്ച പാക്കേജ്.ഇത് അധികമാണെന്ന വിമർശനം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ അന്തിമ
നിരക്കിൽ അൽപം കുറവ് വരുമെന്ന പ്രതീക്ഷയുണ്ട്. പി.സി.ആർ പരിശോധന
സർക്കാർ ചെലവിൽ നടത്തും.
ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്,ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ്
തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയാറാക്കുക. രജിസ്ട്രേഷനുള്ള
ഡിജിറ്റൽ പ്ലാറ്റ്ഫോം അടുത്ത ദിവസം തയാറാവും.അതേസമയം, ഗാർഹികത്തൊഴിലാളികൾ അല്ലാത്തവർക്ക് നേരിട്ട്
കുവൈത്തിലേക്ക് വരുന്നതിന് ചുരുങ്ങിയത് കുവൈത്ത് പാർലമെൻറ്
തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി