Times of Kuwait
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന് ജീവനക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ അനുമതി. നിലവിൽ യാത്രാവിലക്ക് ഉള്ള 34 രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഉള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കുവൈറ്റ് സിവിൽ എവിയേഷൻ മന്ത്രാലയത്തിലെ അന്താരാഷ്ട്ര എയർപോർട്ട് കാര്യ ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ 103/2020 സർക്കുലർ വഴിയാണ് സുപ്രധാന തീരുമാനം പുറത്തിറങ്ങിയത്.
കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അല്ലെങ്കിൽ മറ്റു രാജ്യങ്ങൾ വഴി ട്രാൻസർ മുഖേനയോ പ്രവേശിക്കാൻ ഈ സർക്കുലർ വഴി അനുമതി നൽകുന്നു. സാധുവായ റെസിഡൻസി അല്ലെങ്കിൽ സാധുവായ എൻട്രി വിസ കൈവശമുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും ഇത് പ്രയോജനപ്പെടുത്താം. ഒപ്പം, സാധുവായ റസിഡന്‍സി അല്ലെങ്കില്‍ സാധുവായ എന്‍ട്രി വിസ ഉള്ള ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്കും ( ഭാര്യ, ഭര്‍ത്താവ്, മക്കള്‍) നേരിട്ടുള്ള വിമാനം വഴി കുവൈറ്റിലെത്താന്‍ അനുമതി നൽകിയിട്ടുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി