Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ റീട്ടെയിൽ രംഗത്തെ പ്രമുഖ ബ്രാൻഡായ
‘ഓൺകോസ്റ്റ്’ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ ‘പർച്ചേസ് ആന്റ് വിൻ’ സമ്മാന പദ്ധതിയുടെ മൂന്നാം ആഴ്ചയിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. പദ്ധതിയുടെ മൂന്നാം നറുക്കെടുപ്പ് ഇന്ന് ഖുറൈൻ ശാഖയിൽ വെച്ചു നടന്നു.
സമ്മാനാർഹർക്ക് ‘ഓൺകോസ്റ്റ്’ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി എ രമേഷിന്റെ നേതൃത്വത്തിൽ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
അഞ്ചു ദിനാറിൻറെ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന കൂപ്പൺ നറുക്കെടുപ്പ് വഴി 3000 ദിനാർ വരെ നേടാവുന്ന സമ്മാന പദ്ധതിയാണ് കുവൈറ്റിലെ റീട്ടെയിൽ രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ‘ഓൺ കോസ്റ്റ്’ ഗ്രൂപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റിലെ 21 ഔട്ലെറ്റുകൾ വഴി പദ്ധതിയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കും. സമ്മാനപദ്ധതി യോടൊപ്പം എല്ലാ ഉൽപന്നങ്ങൾക്കും ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
3000 ദിനാർ വരെ ഓരോ ആഴ്ചയും 25 വിജയികൾക്കായി യഥാക്രമം 1000, 500, 250,100, 50 എന്നിങ്ങനെ നൽകുന്ന സമ്മാനപദ്ധതി ഡിസംബർ അവസാന വാരം വരെ ഉണ്ടാകുമെന്ന് ‘ഓൺ കോസ്റ്റ്’ ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി