Times of Kuwait
കുവൈത്ത് സിറ്റി: ജനുവരി മുതൽ താമസ നിയമലംഘകരെ പിടികൂടാൻ രാജ്യവ്യാപക പരിശോധനയ്ക്ക് സാധ്യത. ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കിയതായി സൂചന. 2020 ജനുവരിക്കുമുമ്പ് ഇഖാമ കാലാവധി പൂർത്തിയായവർക്ക് പിഴയടച്ച്
താമസരേഖ നിയമവിധേയമാക്കാൻ ഡിസംബർ ഒന്നുമുതൽ 31 വരെ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഈ കാലപരിധി കഴിഞ്ഞാൽ വ്യാപക പരിശോധന നടത്താനാണ് നീക്കം.
നിയമലംഘകരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താനാണ് പദ്ധതി. നാടുകടത്തൽ കേന്ദ്രത്തിൽ തിരക്ക് ഉണ്ടാവാത്തവിധം പെട്ടെന്നുതന്നെ നാടുകടത്തും. ഒരു ലക്ഷത്തിലേറെ അനധികൃത
താമസക്കാർ രാജ്യത്ത് കഴിയുന്നതായാണ് കണക്കുകൾ എങ്കിലും കഴിഞ്ഞ
ഏപ്രിലിൽ നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26,224 പേർ മാത്രമാണ്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി