Times of Kuwait
കുവൈറ്റ് സിറ്റി : രണ്ട് ആഴ്ച്ചത്തേയ്ക്ക് കൂടി ഭാഗിക കര്‍ഫ്യു ഏർപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ: ബാസിൽ അൽ സബാഹ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പത്ത് ആഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ രണ്ടാഴ്ചത്തേക്ക് കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് നിർദ്ദേശം നൽകുന്നത്.
കൊവിഡ് രൂക്ഷമാകുന്ന ഗവർണ്ണറേറ്റിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുക, രാജ്യത്ത് നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ നിർത്തലാക്കുക, ഷോപ്പിംഗ് കോം പ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ മുതലായ ജനങ്ങൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കുക, റെസ്റ്റോറന്റുകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിർത്തലാക്കി ഹോം ഡെലിവറി സേവനമായി മാത്രം പരിമിതപ്പെടുത്തുക , വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജനങ്ങൾ കൂടി ച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 8 വരെ യായി കുറക്കുക മുതലായ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രി സഭയുടെ പരിഗണക്കായി സമർപ്പിച്ചിട്ടുണ്ട്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി