Times of Kuwait
കുവൈറ്റ് സിറ്റി:
കുവൈറ്റ് കൊവിഡ് വാക്സിൻ വിതരണത്തിനായി ആരോഗ്യം മന്ത്രാലയവും ‘പാസി’യും കൈകോർക്കുന്നു.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനു(പാസി) മായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യ വിവരങ്ങളുടെ രേഖ പുതുക്കുവാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം ആരംഭിച്ചു.
സ്വദേശം, താമസസ്ഥലം, പ്രായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും വിവിധ മേഖലകളിലുള്ള വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെയും ഫയലുകളുമായി ശേഖരിക്കുന്ന വിവരങ്ങള്‍ ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വാക്സിന് ലഭ്യമാകുമ്പോള്‍ അത് നല്‍കുന്നതിനുള്ള പ്രായപരിധി നിര്‍ണയിക്കുന്നതിനും മറ്റുമാണ് ഈ നടപടി തുടങ്ങിയത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി