Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹിന് വീഴ്ചയിൽ പരിക്ക്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ അപകടത്തെത്തുടർന്ന് തോളിന്റെ മുകൾ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ട അദ്ദേഹം ഇന്നലെ അൽ-റാസി ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ ആണ് തോളെല്ലിന് മുകൾഭാഗത്ത് പൊട്ടൽ സ്ഥിരീകരിച്ചത്.
ഈ മാസം പതിനാലാം തീയതി ആണ് അദ്ദേഹം കുവൈത്ത് ആരോഗ്യ മന്ത്രി ആയി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വീഴ്ച സംഭവിച്ചു എങ്കിലും അദ്ദേഹം പരിശോധനകളൊന്നും നടത്തിയിരുന്നില്ല.
പക്ഷേ പിന്നീട് വേദന മൂർച്ഛിക്കുകയും ഇന്നലെ അൽ-റാസി ആശുപത്രിയിൽ എക്സ്-റേ നടത്തുകയും ചെയ്തപ്പോഴാണ് പരിക്ക് സ്ഥിരീകരിച്ചത്. തോളിന്റെ മുകൾ ഭാഗത്ത് പരിക്ക് ഉള്ളതു മൂലം പ്ലാസ്റ്റർ കാസ്റ്റു ചെയ്യാൻ കഴിയില്ലയെന്നും അദ്ദേഹം
വിശ്രമത്തിലാണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി