Times of Kuwait
കുവൈറ്റ് സിറ്റി: സീറോ മലബാര്‍ അല്‍മായ സംഘടനയായ എസ്.എം.സി.എ. കുവൈറ്റിന്റെ രജതജൂബിലിu ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ആഗോള നസ്രാണി കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള നസ്രാണികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ഉള്ള മുഖ്യ ലക്ഷ്യവുമായി ആണ് കലോത്സവം അവതരിപ്പിക്കുന്നത്.
കലോത്സവത്തിന്റെ പ്രഖ്യാപനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം ഫേസ്ബുക് ലൈവ് ആയാണ് നടത്തിയത്. ലോകമെമ്പാടുമുള്ള നസ്രാണികള്‍ ഒരേ വേദിയില്‍ അണിനിരക്കുക എന്നത് ഒരു ചരിത്ര സംഭവം ആണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.സി.എ. വൈസ് പ്രസിഡന്റ് സുനില്‍ റാപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഹാര്‍ട്ട് ലിങ്ക്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ഷെവലിയര്‍ ഡോ.മോഹന്‍ തോമസ് ആശംസകള്‍ അര്‍പ്പിച്ചു. എസ്.എം.സി.എ. ജനറല്‍ സെക്രട്ടറി ബിജു പി ആന്റോ, ട്രഷറര്‍ വില്‍സണ്‍ വടക്കേടത്, ജൂബിലി ജനറല്‍ കണ്‍വീനര്‍ ബിജോയ് പാലക്കുന്നേല്‍, ജൂബിലി സ്റ്റേജ് ആന്‍ഡ് കൊയര്‍ കണ്‍വീനര്‍ ബെന്നി പെരികിലത്ത്, എസ്.എം.സി.എ. ആട്‌സ് കണ്‍വീനര്‍ ബൈജു ജോസഫ് എന്നിവര്‍ സംസാരിച്ചു.
www.smcakuwait.org വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നസ്രാണി കലോത്സവം എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. 2013 നവംബര്‍ 30 നോ അതിനു മുന്‍പോ ജനിച്ച ഏതൊരു മലയാളി ക്രിസ്ത്യാനിക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മലയാളത്തിലായിരിക്കും മത്സരങ്ങള്‍. പ്രായമനുസരിച്ചുള്ള അഞ്ചു ഗ്രൂപ്പു കളായി തിരിച്ച് പന്ത്രണ്ടു ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. നവംബര്‍ ഇരുപതിന് രജിസ്ട്രേഷൻ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് എസ് എം സി എ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി