Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ പ്രവർത്തനം പുനരാരംഭിക്കുന്നു. നവംബർ 17 മുതലാണ് മുഴുവൻസമയ പ്രവർത്തനം പുനരാരംഭിക്കുന്നത് . നിലവിൽ രാവിലെ നാല് മുതൽ രാത്രി 10 വരെയാണ് വാണിജ്യ വിമാന സർവീസ് ഉള്ളത്.17 മുതൽ വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ അൽ ഫൗസാൻ ആണ് അറിയിച്ചത്. ആവശ്യമായ ആരോഗ്യ
പ്രതിരോധ നടപടികളും വേണ്ടെത ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈത്ത് എയർവേസും തയാറായിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി അടുത്ത ദിവസം ലഭിച്ചേക്കും. പ്രവർത്തന സമയം വർധിപ്പിക്കുന്നുമെങ്കിലും
വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ല.
30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളം ഇപ്പോൾ
പ്രവർത്തിക്കുന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി