Times of Kuwait
കുവൈറ്റ് സിറ്റി : ഇന്ന് ചുമതലയേറ്റ കുവൈറ്റിലെ പുതിയ മന്ത്രിസഭയിൽ രണ്ട് ഉപപ്രധാനമന്ത്രിമാർ ഉൾപ്പെടെ 15 മന്ത്രിമാർ. ഇന്ന് രാവിലെയാണ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ മുമ്പാകെ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് പ്രധാനമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അനസ് അൽ സാലിഹ്, ഹമദ് ജാബിൽ
അലി അസ്സബാഹ് എന്നിവരാണ് ഉപപ്രധാനമന്ത്രിമാർ. അനസ് സാലിഹിന് പാർലമെൻററികാര്യത്തിന്റെയും ഹമദ് ജാബിർ അലി അസ്സബാഹിന് പ്രതിരോധത്തിന്റെയും ചുമതലയാണ്. ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് ആണ് ആഭ്യന്തര മന്ത്രി.
മറ്റ് മന്ത്രിമാരും വകുപ്പുകളും
ഡോ. ബാസിൽ അസ്സബാഹ് (ആരോഗ്യം),
ഈസ അൽ കൻദരി(സാമൂഹികക്ഷേമം, ഔഖാഫ്), മുഹമ്മദ് അൽ ഫാരിസ് (എണ്ണ, ജല, വൈദ്യുതി),അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം), ഡോ. റന അൽ ഫാരിസ് (പൊതുമരാമത്ത്, മുനിസിപ്പൽ), മുബാറക് അൽ ഹരീസ് (പാർലമെൻറി കാര്യം), ഖലീഫ ഹമദ (ധനകാര്യം),അബ്ദുറഹ്മാൻ അൽ മുതൈരി(വാർത്താവിനിമയം, യുവജനകാര്യം), അബ്ദുല്ല മറാഫി (ഭവനകാര്യം,സേവനകാര്യം), ഡോ. അലി അൽ മുദഫ് (വിദ്യാഭ്യാസം), ഫൈസൽ അൽ മിദ്ലജ് (വാണിജ്യം, വ്യവസായം), ഡോ. നവാഫ് അൽ യാസീൻ (നീതിന്യായം).
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി