Times of Kuwait
കുവൈത്ത് സിറ്റി: ആശങ്കകൾക്ക് വിരാമമിട്ട് കുവൈത്ത് വിമാനത്താവളം ജനുവരി രണ്ടിന് പ്രവർത്തനം പുനരാരംഭിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഈ മാസം 21 മുതൽ ജനുവരി ഒന്ന് വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ സുപ്രധാന തീരുമാനത്തിൽ ആശ്വാസം കൊള്ളുകയാണ് മലയാളികളുൾപ്പെടെ കുവൈറ്റിലേക്ക് വരുവാനും നാട്ടിലേക്ക് പോകുവാനും തടസ്സം നേരിട്ട പ്രവാസ സമൂഹം. വിമാനത്താവളം അടയ്ക്കുവാൻ പെട്ടെന്ന് തീരുമാനം കണ്ടപ്പോൾ മുൻപ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വെച്ചത് പോലെ ദീർഘിപ്പിക്കും എന്ന ആശങ്കയും പലരും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആശങ്കൾക്ക് വിരാമമിട്ട് പുതുവർഷത്തിൽ തന്നെ യാത്ര ചെയ്യാം എന്ന തീരുമാനത്തിൽ ആശ്വാസം കൊള്ളുകയാണ് ഇടത്താവളങ്ങളിൽ ഉൾപ്പെടെ കുടുങ്ങിപ്പോയ ഏറെപ്പേരും.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി