Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ പുതിയ വേദി ഒരുക്കി ഇന്ത്യൻ എംബസി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ താത്കാലികമായി നിര്‍ത്തലാക്കിയ പ്രതിവാര ഓപ്പണ്‍ ഹൗസ് ഈ മാസം മുതൽ ഡിജിറ്റൽ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്.എംബസിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 ബുധനാഴ്ച വൈകിട്ട് 3.30ന് ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്തും.
‘എംബസിയിലെ രജിസ്‌ട്രേഷന്‍ ഡ്രൈവും പൊതുമാപ്പും’ എന്നതാണ് നവംബര്‍ 25ന് നടക്കുന്ന ഓപ്പണ്‍ ഹൗസിലെ വിഷയം. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം.പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈറ്റിലെ വിലാസം, ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യംതുടങ്ങിയവ community.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും പിന്നീട് നല്‍കുന്നതാണ്.
കഴിഞ്ഞ രണ്ടര വർഷമായി നിർത്തിവച്ചിരുന്ന ഓപ്പൺ ഹൗസ് അംബാസിഡർ സിബി ജോർജ് ചുമതല ഏറ്റെടുത്തതിന് ശേഷമാണ് പുനരാരംഭിച്ചത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി